Image

പുതിയ ഡി.സി.സി അധ്യക്ഷര്‍: ബിന്ദുകൃഷ്ണ ഏക വനിത

Published on 08 December, 2016
പുതിയ ഡി.സി.സി അധ്യക്ഷര്‍: ബിന്ദുകൃഷ്ണ ഏക വനിത
ന്യൂഡല്‍ഹി: കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ മാത്രം ഉള്‍പ്പെട്ടതാണ് പട്ടിക. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് പ്രഖ്യാപനം നടത്തിയത്.

പട്ടികയില്‍ യുവാക്കള്‍ക്കാണ് പ്രധാന്യം. ബിന്ദുകൃഷ്ണയാണ് ഏക വനിത. ഗ്രൂപ്പിന് പ്രാധാന്യം നല്‍കാതെയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള പ്രസിഡന്റുമാര്‍ ആരെയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം)
ബിന്ദു കൃഷ്ണ (കൊല്ലം)
എം. ലിജു (ആലപ്പുഴ)
ബാബു ജോര്‍ജ് (പത്തനംതിട്ട)
ഇബ്രാഹിംകുട്ടി കല്ലാര്‍ (ഇടുക്കി)
ജോഷി ഫിലിപ്പ് (കോട്ടയം)
ടി.ജെ. വിനോദ് (എറണാകുളം)
ടി.എന്‍. പ്രതാപന്‍ (തൃശ്ശൂര്‍)
വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്)
വി.വി. പ്രകാശ് (മലപ്പുറം)
ടി. സിദ്ദിഖ് (കോഴിക്കോട്)
ഐ.സി. ബാലകൃഷ്ണന്‍ (വയനാട്)
സതീശന്‍ പാച്ചേനി (കണ്ണൂര്‍)
ഹക്കീം കുന്നില്‍ (കാസര്‍കോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക