Image

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് : ചിക്കാഗോ ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2016
എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് : ചിക്കാഗോ ജേതാക്കള്‍
ചിക്കാഗോ: ആവേശത്തിന്റെ ഉജ്ജ്വലനിമിഷങ്ങള്‍ സമ്മാനിച്ച 11-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ മധുരപ്രതികാരത്തോടു കൂടി ചിക്കാഗോ ടീം, കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ താമ്പാ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടു.

അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്‌സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി പ്രതിവര്‍ഷം നടത്തിവന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ 11-ാമത് ടൂര്‍ണമെന്റില്‍ ചിക്കാഗോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഷോണ്‍ കദളിമറ്റം, അഭിലാഷ്, ലെറിന്‍ മാത്യു, റിന്റു ഫിലിപ്പ്, ജോസ് മണക്കാട്ട്, മെറിന്‍ മംഗലശ്ശേരി, നിധിന്‍ തോമസ്, സനല്‍ കദളിമറ്റം, ടോണി ജോര്‍ജ്ജ്, സിബി കദളിമറ്റം, പ്രദീപ് തോമസ് (കോച്ച്), ജോമോന്‍ തൊടുകയില്‍ (മാനേജര്‍) എന്നിവരാണ് ചിക്കാഗോ ടീമിന്റെ വിജയശില്പികള്‍.

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബും, ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സും സംയുക്തമായി പ്രശസ്ത സെന്റ് ജോസ് യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു ഈ ഉത്സവപരമ്പര അരങ്ങേറിയത്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും 10 മലയാളി വോളിബോള്‍ ക്ലബ്ബുകള്‍ ഇതില്‍ പങ്കെടുത്തു.

രാവിലെ 9 മണിയോടു കൂടി ഉഷ നടുപ്പറമ്പില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് മനോഷ് നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട്, ആര്‍മി ക്യാപ്റ്റന്‍ ജോഫിയേല്‍ ഫിലിപ്‌സ്, ജോജോ നടുപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. രണ്ട് പൂളുകളിലായി നടന്ന വാശിയേറിയ മത്സരം കാണുവാന്‍ ന്യൂയോര്‍ക്കില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളില്‍ നിന്നുമായി അനേകം വോളിബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിച്ചു. സെമിഫൈനലില്‍ ആതിഥേയ ടീം ആയ ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിനെ പരാജയപ്പെടുത്തി Tampa Tigers (Florida) യും Baffallo Rockland Soldigrs നെ പരാജയപ്പെടുത്തി ചിക്കാഗോ ടീം ഫൈനലില്‍ എത്തി.

സെമിഫൈനലിനു ശേഷം ഇടവേളയില്‍ N.K.L.N. ഫൗണ്ടേഷന്‍ Special Function - ല്‍ Newyork State Assembly Member Mr. Devid I. Weprin സന്നിഹിതനായിരുന്നു. തദവസരത്തില്‍ ശാലിനി ജോബ്, വിജോയി ജോസഫ്, ടോമി തോമസ്, തമ്പു മാത്യു എന്നിവര്‍ക്ക് ഓള്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ ഫെയിം അവാര്‍ഡ് നല്‍കി ആദരിച്ചു.

ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ശ്രീ. ജോര്‍ജ്ജ് കുര്യന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒരു സെറ്റിന് എതിരെ രണ്ടു സെറ്റുകള്‍ എടുത്ത് (സ്‌കോര്‍ 26-24, 22-25, 17-15) ചിക്കാഗോ ടീം വിജയികളായി. MVP - Rintu Philip (Chicago), Best Offence - Robin Joseph (Thampa), Best Setter നിധിന്‍ തോമസ് (ചിക്കാഗോ), Best Defence - മെറില്‍ മംഗലശ്ശേരില്‍ (ചിക്കാഗോ). വിജയികള്‍ക്ക് ഫൗണ്ടേഷന്‍ ഭാരവാഹികളും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് : ചിക്കാഗോ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക