Image

അരിസോണയില്‍ ക്രിസ്തുമസ് ആഘോഷം 10 ന് ശനിയാഴ്ച

റോയി മണ്ണൂര്‍ Published on 08 December, 2016
അരിസോണയില്‍ ക്രിസ്തുമസ്  ആഘോഷം 10 ന്   ശനിയാഴ്ച
 ഫീനിക്‌സ്:  അരിസോണ മലയാളി  ക്രിസ്ത്യന്‍  അസ്സോസിയേഷന്റെ  ഈ വര്‍ഷത്തെ  ക്രിസ്തുമസ്  ആഘോഷം  ഡിസംബര്‍  10 ന്  വൈകിട്ട് 4  മണിക്ക് മെസാ സിറ്റിയിലുള്ള  ഡോബ്‌സോണ്‍  ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്  നടത്തപ്പെടുന്നു.

സെന്റ്.പീറ്റേഴ്‌സ്  യാക്കോബായ പള്ളി വികാരി  റെവ .ഫാദര്‍  സജി മര്‍ക്കോസ്  (പ്രസിഡന്റ്), ജനു  മാത്യു (സെക്രട്ടറി ), കുരിയന്‍  ഏബ്രഹാം (ട്രഷറര്‍ ) തോമസ്  അപ്രേം (കള്‍ച്ചറല്‍  കോഓര്‍ഡിനേറ്റര്‍ ),പി.വി.ജോര്‍ജ് (ഫുഡ് കോഓര്‍ഡിനേറ്റര്‍) റെവ.ഫാദര്‍ .ജോര്‍ജ്  എട്ടുപറയില്‍ (ഹോളി ഫാമിലി  സീറോ മലബാര്‍  കാത്തലിക്  ചര്‍ച്ച് ) റെവ.ഫാദര്‍.സ്റ്റാന്‍ലി  തോമസ് (ഫീനിക്‌സ്  മാര്‍ത്തോമ്മ  ചര്‍ച്ച് ) റെവ.ഫാദര്‍. ഷിന്റ്റോ .റ്റി .ഡേവിഡ് (സെന്റ് .തോമസ്  ഓര്‍ത്തഡോക്‌സ്  ചര്‍ച്ച് ) എന്നിവരുടെ നേതൃത്വത്തിലുള്ള  കമ്മറ്റി  ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിവിധ പള്ളികളിലെ  ഗായക സംഘങ്ങള്‍  അവതരിപ്പിക്കുന്ന  കരോള്‍ ഗാനങ്ങളൂം  മനോഹരമായ നൃത്തങ്ങളും  മറ്റു വൈവിധ്യമാര്‍ന്ന   കലാപരിപാടികള്‍, ക്രിസ്മസ് സന്ദേശം  എന്നിവ ഈ വര്‍ഷത്തെ ആഘോഷം  ഏറെ  പുതുമയുള്ളതായിരിക്കും എന്ന് സംഘാടകര്‍  അറിയിച്ചു., ഈ ക്രിസ്തുമസ് പരിപാടി  സമ്പന്നമാക്കുവാന്‍   എല്ലാ മലയാളീ സുഹൃത്തുക്കളെയും  കുടുംബ സമേതം സാദരം ക്ഷണിക്കുന്നതായി  ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍  വിവരങ്ങള്‍ക്ക് : 
ജനു  മാത്യു (സെക്രട്ടറി ) - 4802313112
                                                    
കുരിയന്‍  ഏബ്രഹാം (ട്രഷറര്‍ )-  6026907892

വാര്‍ത്ത  അയച്ചത് : റോയി മണ്ണൂര്‍

അരിസോണയില്‍ ക്രിസ്തുമസ്  ആഘോഷം 10 ന്   ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക