Image

സ്വവര്‍ഗ്ഗാനുരാഗികളെ പൗരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കില്ല: വത്തിക്കാന്‍

പി.പി.ചെറിയാന്‍ Published on 08 December, 2016
സ്വവര്‍ഗ്ഗാനുരാഗികളെ പൗരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കില്ല: വത്തിക്കാന്‍
സ്വവര്‍ഗ്ഗാനുരാഗികളെ കത്തോലിക്കാ സെമിനാരിയിലേക്കോ, പൗരോഹിത്വ ശുശ്രൂഷകളിലേക്കോ, പ്രവേശിപ്പിക്കുകയില്ല എന്ന് വത്തിക്കാനില്‍ നിന്നും ഇന്ന്(ഡിസംബര്‍ 8ന്) പുറത്തിറക്കിയ പുതിയ രേഖകളില്‍ ചൂണ്ടികാണിക്കുന്നു.

സ്വവര്‍ഗ്ഗ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. പുരുഷ-സ്ത്രീ ബന്ധത്തെ വികലമാക്കുന്ന ഈ പ്രവണത ദൈവീക പ്രമാണങ്ങള്‍ക്ക് എതിരാണ് 90 പേജ്  വരുന്ന രേഖകളില്‍ വ്യ്കതമാക്കുന്നു. കര്‍ദിനാള്‍ ബെന്യാമിനൊ സ്റ്റെല്ല, കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോയല്‍ മേഴ്‌സിയര്‍, ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കാര്‍ലോസ്, മൊണ്‍സീഞ്ഞര്‍ അന്റോണിയൊ നെറി എന്നിരാണ് ഇന്ന് പുറത്തിറക്കിയ രേഖകകളില്‍ ഒപ്പു വെച്ചിരിക്കുന്നത്. പോപ് ഫ്രാന്‍സിസിന്റെ അംഗീകാരവും ഈ രേഖകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

മാധ്യമങ്ങളും, സെക്കുലര്‍ ഫോഴ്‌സും കത്തോലിക്കാ സഭ സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരെ വൈദിക വൃത്തിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

പട്ടത്വം എന്നതു ദൈവീകമാണെന്നും, അതിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതാണെന്നും കത്തോലിക്കാ സഭാ ഉറച്ചു വിശ്വസിക്കുന്നു.

പട്ടത്വത്തിലേക്ക് പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലൈംഗീക പ്രവണത എങ്ങനെയുള്ളതാണെന്ന് മറച്ചു വെക്കുന്നത് വിശ്വാസവഞ്ചനയും, പാപവുമാണെന്ന് പുതിയ രേഖകളില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക