Image

ഐപിസി മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ സമാപിച്ചു

സാം കൊണ്ടാഴി (മീഡിയാ കണ്‍വീനര്‍) Published on 08 December, 2016
ഐപിസി മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ സമാപിച്ചു
നിലമ്പൂര്‍: നവം 30 മുതല്‍ ഡിസംബര്‍ 4 വരെ നിലമ്പൂര്‍ പാലുണ്ടയില്‍ നടന്ന ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭാ മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ സമാപിച്ചു.മേഖലാ രക്ഷാധികാരി പാസ്റ്റര്‍ വി.ജെ.ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ച കണ്‍വെന്‍ഷനില്‍ മേഖലാസെക്രട്ടറി പാസ്റ്റര്‍ സാം ദാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു.  പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്‍മണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന രാത്രിസമ്മേളനങ്ങളില്‍ പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, ഷാജു സി. ജോസഫ്, ഫിലിപ്പ് പി. തോമസ്, അനീഷ് കാവാലം, വില്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ മാത്യുതോമസ്, കെ.സി.ഉമ്മച്ചന്‍, ബിജോയ് കുര്യാക്കോസ് എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസംബര്‍ 4 ഞായറാഴ്ച നടന്ന സംയുക്താരാധനയില്‍ ഐപിസി സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ വചനം ശുശ്രൂഷിച്ചു. മേഖലാ പ്രസിഡണ്ട് പാസ്റ്റര്‍ ജോണ്‍ ജോര്‍ജ് തിരുവത്താഴശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ബാബു ജോസഫ്, പാസ്റ്റര്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍  ഗാനശുശ്രൂഷ നടന്നു.ജോര്‍ജ് തോമസ്, ജയിംസ് വര്‍ക്കി, പാസ്റ്റര്‍ ബാബു മഞ്ചേരി, അനില്‍ കെ.ജി. പാസ്റ്റര്‍ മനോജ്, പാസ്റ്റര്‍. ഷാജി.പി.റ്റി, സാം കൊണ്ടാഴി, പാസ്റ്റര്‍ ലാലു വറുഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലക്കാട് മുതല്‍ കാസര്‍ക്കോഡു വരെയുള്ള ഐപിസി സഭകള്‍ മലബാര്‍ മേഖലയില്‍ ഉള്‍പ്പെടുന്നു.

സാം കൊണ്ടാഴി (മീഡിയാ കണ്‍വീനര്‍)

ഐപിസി മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക