Image

പണം പിന്‍വലിക്കാനെത്തിയ സ്‌ത്രീ ബാങ്ക്‌ സുരക്ഷാ ജീവനക്കാരന്‍റെ മര്‍ദനമേറ്റ്‌ മരിച്ചു

Published on 08 December, 2016
പണം പിന്‍വലിക്കാനെത്തിയ സ്‌ത്രീ ബാങ്ക്‌ സുരക്ഷാ ജീവനക്കാരന്‍റെ മര്‍ദനമേറ്റ്‌ മരിച്ചു

ലുധിയാന: പഞ്ചാബില്‍ ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ മധ്യവയസ്‌ക സുരക്ഷാ ജീവനക്കാരന്‍റെ മര്‍ദനത്തില്‍ ഹൃദയാഘാതം സംഭവിച്ച്‌ മരണപ്പെട്ടു. 50 കാരിയായ ആശറാണിയാണ്‌ മരണപ്പെട്ടത്‌.

ലുധിയാനയിലെ സംമരാല ചൗക്കിലെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ രാവിലെ 11.30ക്കാണ്‌ ആശാറാണിക്ക്‌ മര്‍ദനമേറ്റത്‌. തിരക്കിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആശറാണിയെപിടിച്ചു തള്ളുകയായിരുന്നു. അബോധാവസ്ഥയിലായ ആശറാണിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനു ശേഷം നടപടി സ്വീകരിക്കുമെന്ന്‌ സംമരാല ചൗക്ക്‌ പൊലീസ്‌ അറിയിച്ചു.
സ്‌ത്രീയുടെ മരണത്തെ തുടര്‍ന്ന്‌ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ബാങ്ക്‌ ഉപരോധിച്ചു.

ആശാ റാണി വിധവയും നാല്‌ മക്കളുടെ അമ്മയുമാണ്‌. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിന്‌ വേണ്ടിയുള്ള ആവശ്യങ്ങള്‍ക്ക്‌ പണമെടുക്കാനെത്തിയതായിരുന്നു ആശാറാണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക