Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Published on 09 December, 2016
സ്വര്‍ണവില വീണ്ടും കുറഞ്ഞു


കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്‌. ഇന്ന്‌ പവന്‌ 160 രൂപ കുറഞ്ഞ്‌ 21,200ല്‍ എത്തി. ഗ്രാമിന്‌ 2,650 ആണ്‌ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും വലിയ വിലയിടിവാണിത്‌. ഇന്നലെ വരെ പവന്‌ 21, 360 ആയിരുന്നു സ്വര്‍ണവില.

വിപണിയിലെ ആവശ്യം കുറഞ്ഞതോടെയാണ്‌ സ്വര്‍ണത്തിന്റെ വില ഇടിഞ്ഞത്‌. കഴിഞ്ഞദിവസമാണ്‌ സ്വര്‍ണം സൂക്ഷിക്കുന്നതിലുള്ള അളവ്‌ നിശ്ചിതപ്പെടുത്തിയത്‌. ഇതാണ്‌ സ്വര്‍ണവില കുറയാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക