Image

സഹകരണ ബാങ്കുകളോടു വിവേചനം എന്തിനെന്ന്‌ സുപ്രീം കോടതി

Published on 09 December, 2016
സഹകരണ ബാങ്കുകളോടു വിവേചനം  എന്തിനെന്ന്‌ സുപ്രീം കോടതി


ന്യൂഡല്‍ഹി :സഹകരണബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം അംഗീകരിക്കാനാവില്ലെന്ന്‌ സുപ്രീംകോടതി. സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കേസ്‌ ഭരണഘടനാ ബഞ്ചിന്‌ വിടുന്നകാര്യം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നിരീക്ഷണം. ഹര്‍ജി വീണ്ടും ഡിസംബര്‍ 14ന്‌ പരിഗണിക്കും.

കള്ളപ്പണം അടക്കമുള്ളവ കണ്ടെത്താന്‍ പ്രായോഗിക നിയന്ത്രണം കൊണ്ടുവരാതെ സഹകരണ ബാങ്കുകള്‍ക്ക്‌ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌ എന്തിനെന്ന്‌ സുപ്രീം കോടതി ആരാഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക