Image

അച്ചായന്‍സ്‌: ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍

ആഷ എസ് പണിക്കര്‍ Published on 09 December, 2016
അച്ചായന്‍സ്‌: ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍
ആടുപുലിയാട്ടം എന്ന ചിത്രത്തിനു ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ അച്ചായന്‍സ്‌. 

പ്രകാശ്‌ രാജ്‌, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്‌ജു ശിവറാം , അമലാ പോള്‍ എന്നിവര്‍ അണിനിരക്കുന്ന ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്‌. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ ഇന്ന്‌ റിലീസ്‌ ചെയ്യതു

അഞ്ചു നായകന്‍മാരുള്ള ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത പ്രതിനായകന്‍മരാകുന്നതും കഥയില നായകന്‍മാര്‍ തന്നെയാണ്‌ എന്നുള്ളതാണ്‌. 

നീണ്ട ഇടവേളയ്‌ക്കു ശേഷം പ്രകാശ്‌ രാജ്‌ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. കുറച്ചു നാളായി സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതുകൊണ്ട്‌ അഭിനയത്തില്‍ ഇടവേള വന്നിരുന്നു. 

എന്നാല്‍ ഫോണിലൂടെ കഥ കേട്ടപ്പോള്‍ തന്നെ പ്രകാശ്‌ രാജ്‌ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.

ഹാപ്പി വെഡ്‌ഢിങ്ങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ്‌ മറ്റൊരു നായിക. സോഹന്‍ സീനുലാല്‍, സുജ വരുണ്‍, രമേഷ്‌ പിഷാരടി എന്നിവരാണ്‌ മറ്റുതാരങ്ങള്‍.

 സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്‌ തിരക്കഥ. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഒരു ഫണ്‍ ത്രില്ലര്‍ മൂഡില്‍ പോകുന്ന ചിത്രമായിരിക്കും അച്ചായന്‍സ്‌. 

പ്രദീപ്‌ നായര്‍ ഛായാഗ്രഹണവും രദീഷ്‌ വേഗ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഫോര്‍ട്ട്‌കൊച്ചി, വാഗമണ്‍, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരബാദ്‌ എന്നിവിടങ്ങളിലായി ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക