Image

ചുരിദാര്‍: സംഗീത ലക്ഷ്മണ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്

Published on 09 December, 2016
ചുരിദാര്‍: സംഗീത ലക്ഷ്മണ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള വിലക്ക് താല്കാലികമായി തുടരട്ടെ എന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് 

Here is my caveat. ഞാന്‍ ഒരു ഹിന്ദുവാണ്, ഈശ്വരവിശ്വാസിയുമാണ്. ഇഷ്ടദൈവങ്ങളെ അവരുടെ ക്ഷേത്രങ്ങളില്‍ പോയി കാണുന്ന ഭക്തയുമാണ് ഞാന്‍ .
Now read on

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി. ക്ഷേത്രത്തിലെ തന്ത്രിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്, കോടതി പറഞ്ഞു.

ഇജ്ജാതി വേഷംകെട്ടുകള്‍ കാണുമ്പോഴാണ് ഹിന്ദുമതം തന്നെ വെറുത്തുപോകുന്നത്. കുറെ കാലം മുന്‍പ് ഒരിക്കല്‍ ചുരിദാര്‍ ധരിച്ചു കൊണ്ട് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തൊഴാന്‍ പോയി ഞാന്‍. അവിടെ ചെന്നപ്പോള്‍ അവിടുള്ള തന്ത്രികോന്തന്മാര്‍ക്ക് എന്നെ ഇഷ്ടമായി, ചുരിദാര്‍ ഇഷ്ടവുമാണ് എന്നാല്‍ എന്റെ മാറ് അഥവാ നെഞ്ച് ഭാഗം ഗണപതിഭഗാവാന് ഭ്രഷ്ടാണ് പോലും. 

ദുപ്പട്ട ധരിക്കാതെ ചുരിദാര്‍ മാത്രം ധരിച്ചു ചെന്നതിന് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനാകാതെ പുറത്തുനിന്ന് തൊഴുതു മടങ്ങി ഞാന്‍. അന്ന് മുതല്‍ പിന്നെ ആ ക്ഷേത്രത്തില്‍ പോകുമ്പോള്‍ പുറത്തു നിന്ന് കൊണ്ട് ഗണപതിഭഗവാനോട് ഹായ് പറഞ്ഞിട്ട് ഞാനിങ്ങു പോരും. 

ചുരിദാര്‍ അല്ല എന്ത് ധരിച്ചു കൊണ്ട് ഞാന്‍ എവിടെ നിന്നാലും ഈ പദ്മനാഭസ്വാമിയും ഗണപതി ഭഗവാനുമൊക്കെ എന്നെ കാണുന്നുണ്ടാവുമല്ലോ... അല്ലേ, അങ്ങനല്ലേ? ഈ ദൈവങ്ങള്‍ എന്റെ നെഞ്ചത്തോട്ട് നോക്കുന്നോ അതോ എന്റെ കാലിന്റെ ഇടയിലോട്ട് നോക്കുമോ എന്നൊക്കെയുള്ള ആവലാതി എനിക്കില്ല. എന്റെ ദൈവങ്ങള്‍ക്കും അങ്ങനൊരു ആധിയോ വ്യാധിയോ ഉണ്ടാവില്ല തന്നെ. 

പറഞ്ഞു വന്നത് എന്റെയും എന്റെ ദൈവങ്ങളുടെയും ഇടയില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇതൊക്കെ വിഷയം, പ്രശ്‌നം. മനസ്സ് വൃത്തിയാക്കി എടുക്കണം ആദ്യം എന്നിട്ടത് ശുദ്ധിയോടെ സൂക്ഷിക്കുക ഈ ക്ഷേത്രസദാചാര സമിതികമ്മിറ്റി ഭാരവാഹികള്‍.!!

സന്ദര്‍ഭവശാല്‍ ഓര്‍മ്മ വന്നതാണ് നമ്മുടെ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ ശരീരശാസ്ത്രമുണ്ടല്ലോ, unbearable it is. ഇവരില്‍ പലരുടെയും വയറിന് ഏഴുമാസം ഗര്‍ഭമുണ്ടെന്ന് തോന്നിപോകും, മാറോ ഷക്കീല തോറ്റുപോകും! എന്നിട്ട് ഇക്കൂട്ടര്‍ ബ്രേസിയര്‍ പോലും ധരിക്കാതെ, അരയ്ക്ക് കീഴേ മാത്രം മറയ്ക്കുന്ന രീതിയില്‍ ഒരു സീ ത്രൂ തോര്‍ത്ത് ഈറനണിഞ്ഞുകൊണ്ട്, തിരിഞ്ഞുനിന്നാല്‍ ചെറുപ്പകാലത്തെ ജയഭാരതിയോ എന്നു നമുക്ക് സംശയം തോന്നുന്ന പോലുള്ള അരക്കെട്ടുള്ള ഈ തന്ത്രിമാര് അവരുടെ ദുര്‍മേദസ്സ് പൊതുദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് മുഴുവന്‍ ഉരുട്ടികൊണ്ടു നടക്കുന്ന ഒരു കാഴ്ച്ചയുണ്ട്, എന്റെ ദൈവങ്ങളേ...!!! ഹിന്ദുമതമല്ല, പുരുഷശരീരം എന്നത് തന്നെ വെറുത്തുപോകും!! ഓക്കാനം വരും!! ബ്വേ!!

PS: പല സ്ത്രീകളും സാരി ധരിക്കുന്നത് കണ്ടിട്ടുണ്ടോ? വലത് വശത്തുകൂടി വലത്തേ മുല പകുതിയിലധികവും പുറത്തുകാണും വിധം, ഇടതുവശത്തുകൂടി ഇടത്തെ മുല മാത്രമല്ല വയറിന്റെ മുക്കാല്‍ ഭാഗവും display ഉണ്ടാവും. റിയര്‍ വ്യൂ പിന്നെ പറയണ്ട!! ഈ വിധം സാരിയും മുണ്ടും നേരിയതുമൊക്കെ ധരിച്ചു പ്രവേശിച്ചാല്‍ ഇല്ലാത്ത എന്ത് ഉത്തേജനമാണ് ചുരിദാര്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിച്ചാല്‍ ഉണ്ടായിപോവുക?
സംശയമാണ് എന്റെ വെറും സംശയമാണ്. 
Join WhatsApp News
Lizu 2016-12-11 13:28:08
Ethu kalakki. Kollendadathu Kondaal nannayirunnu.
Pallikalile  sthiyum ithu thane.
palpu 2016-12-11 13:29:54

what kind of bulshit she is writing. It is shame for  e malayalee to publish this type  of articles.If she donot like hindus, pl take her hindu name and put some other names.

Observe 2016-12-11 16:59:37
She stated the truth, Palpu. Look at your own shit to figure out who you are.
believer 2016-12-11 17:53:12

സംഗീയതയുടെ കുറിപ്പിനോട് പൂർണ്ണമായും യോജിക്കുന്നു. നമ്മൾ കൊട്ടിഘോഷിക്കുന്നതു പോലെ അത്ര മഹത്തായ സമ്ഭവം ഒന്നുമല്ല സാരി. പുക്കിൾ കൊടിക്കു താഴെ വെച്ച് ഉടുക്കുന്ന, മാറിൽ നിന്നും തെന്നി മാറുന്ന സാരിയാണ് ഭഗവാന് പ്രിയം എന്ന് ഏതു മഹാനാണ് കണ്ടുപിടിച്ചത്? വേദ ഗ്രന്ഥങ്ങളിൽ ഒന്നും ഇതേപ്പറ്റി ഒരു പരാമർശവും ഇല്ല. മന്ത്രി സുധാകരൻ പറഞ്ഞത് പോലെ, ഭഗവാനല്ല, ജഡ്ജിക്കാണ് ചുരിദാർ അലര്ജി.
ഈയിടെ ഒരു പെൺകൊച്ചു സാരിയുടുത്തു ഒരു evening പ്രോഗ്രാമിന് പോയി. ഇതു കണ്ട ഏതോ ജര മ്പ് രോഗികൾ അവരെ ഒന്ന് ജോണ്ടി. ഇടം വലം നോക്കാതെ അവർ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സംഗതി ബൂമറാങ് പോലെ തിരിച്ചടിച്ചു. സ്വയം നാറിയതു മിച്ചം.
ശ്രീ പാൽമനാഭ ക്ഷേത്രത്തിൽ ഞാനും കയറിയിട്ടുണ്ട്. തന്ത്രിമാരുടെ appearance നെകുറിച്ച് സംഗീത പറഞ്ഞത് നൂറു ശതമാനം ശരി. ആദ്യം അവന്മാർ അവരുടെ ആസനഎം നേരെ ചൊവ്വേ മറക്കട്ടെ! മാന്ന്യമായ ഏത് വസ്ത്രം ധരിച്ചും ആരാധനാലയത്തിൽ ദർശനം നടത്തുവാൻ പറ്റണം.
ഏതായാലും അമേരിക്കയിലെ ഭഗവാന്മ്മാർക്ക് സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വലിയ കടും പിടുത്തം ഇല്ല എന്നു കാണുന്നെതിൽ സന്തോഷം.
ഒരു നല്ല പോസ്റ്റിട്ട സംഗീതക്ക് അഭിനന്നനങ്ങൾ.
     


വിദ്യാധരൻ 2016-12-11 21:45:25
എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ അമ്പലം തോറും കയറി ഇറങ്ങി സമയം കളയാതെ രാസ ക്രീഡയിൽ ലയിക്കു . കാരണം നിങ്ങളുടെ പൊട്ടത്തരങ്ങൾ കേൾക്കാൻ മഹാവിഷ്ണുവിനു സമയം ഇല്ല അദ്ദേഹം ലക്ഷ്മീ ദേവിയുംമായി കമാക്കേളിയിലാണ്.  

ഗാഢം പാലാഴിമാതിൻ കുളിർമുല തീരുമാ -
                   റത്തു ചേർത്താകുലത്വം 
കൂടാതെ ഭോഗിശയ്യാതലഭുവി സുഖമേ 
                  യോഗനിദ്രോത്സുകാത്മാ 
പ്രൗഢഭോഗം കടാക്ഷാഞ്ചലപരിചലനം 
                   കൊണ്ട് പരേഴു രണ്ടും 
പാടെ പാലിച്ചുകൊണ്ടപ്പരമപുരുഷന -
                   ധ്യാസ്ത ദുദ്ധാംബുരാശിം   (പുനം നമ്പൂതിരി )

ലക്ഷ്മീ ദേവിയുടെ കുളിർമുലകൾ തിരുമാറിൽ (തന്ത്രിമാർ, മന്ത്രിമാർ, ദേവന്മാർ, തിരുമേനിമാർ എല്ലാം ഇതിൽ പ്പെടും ) ഗാഢം ചേർത്ത് അനന്തനാകുന്ന മെത്തയിൽ യോഗനിദ്രാതാത്‌പരനായി മഹാവിഷ്ണു ഗംഭീരവും വിസ്തൃതമായ കടക്കണ്ണിന്റെ ഇളക്കത്താൽ ഈരേഴ് പതിനാലു ലോകവും പരിപാലിച്ചുകൊണ്ടു പാൽക്കടലിൽ വസിച്ചു .   

ഒക്കെ ഗുഡ്നൈറ്റ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക