Image

അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് അരങ്ങുണര്‍ന്നു

Published on 09 December, 2016
അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് അരങ്ങുണര്‍ന്നു
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അരങ്ങുണര്‍ന്നു. 21 വിളക്ക് കൊളുത്തിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഇനിയുള്ള എട്ടു ദിനം ലോകം കേരളത്തിലേക്കാണ് ഉറ്റു നോക്കുകയെന്നും വിശ്വോത്തര കലാകാരന്മാര്‍ക്ക് സിനിമാ സാക്ഷരരായ സമൂഹവുമായി സംവദിക്കാനുള്ള അവസരമാണ് ഐ.എഫ്.എഫ്.കെ ഒരുക്കുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മേള കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണെന്ന് ചടങ്ങിലെ വിശിഷ്ടാതിഥിയും നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ പ്രശംസിച്ചു. 

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ എം.പി.മാരായ ശശി തരൂര്‍, സുരേഷ് ഗോപി, മേയര്‍ വി.കെ.പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക