Image

തമിഴ്‌നാടും വ്യക്തിപൂജയും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 09 December, 2016
തമിഴ്‌നാടും വ്യക്തിപൂജയും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത എന്തോ അസുഖവുമായി ആശുപത്രിയില്‍ എന്ന വാര്‍ത്ത പുറത്തുവന്നിട്ടു കുറേ നാളുകള്‍ ആയി. എന്തോ അസുഖം എന്നു മനപ്പൂര്‍വം എഴുതിയതാണ് കാരണം അതിപ്രധാന വ്യക്തികള്‍ക്കു വരുന്ന സുഖക്കേടുകളുടെ നിജാവസ്ഥ പലപ്പോഴും പൊതുജനത്തിന്റ്റെ കണ്ണുകളില്‍ നിന്നും മൂടിവയ്ക്കുക എന്നതൊരു പുത്തരിയല്ല.
എന്നാല്‍, അടുത്ത നാളുകളില്‍ അവരുടെനില ഗുരുതരാവസ്ഥയില്‍ , അഥവാ മരണപ്പെട്ടോ എന്നുള്ള വാര്‍ത്തകള്‍പുറത്തുവരുവാന്‍ തുടങ്ങിയപ്പോള്‍ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ ഒക്കെ ഒന്നു ഞ്ഞെട്ടി. ജലളിതയുടെ മരണത്തിലുള്ള ദുഃഖം എന്നുമാത്രമല്ല തമിള്‍നാടു ജനത ഈ വാര്‍ത്തയില്‍ കരയുക മാത്രമല്ല അവരുടെ സങ്കടം മറ്റു ലഹളകളിലേയ്ക്കു തിരിയുമോ? അവ അയല്‍ സംസ്ഥാനങ്ങളേയും ബാധിക്കുന്നതിനു സാധ്യത ഉണ്ടെന്നായിരുന്നു ഭയം.
അവരെ ചികില്‍സിച്ച ഹോസ്പിറ്റല്‍ അധിക്രിതര്‍ വരെ സംഭ്രാന്തിതരായി തങ്ങളുടെ സ്ഥാപനത്തിനെതിരെ ആക്രമണം സംഭവിക്കുമോ എന്ന്.
കേദ്രസര്‍ക്കാര്‍ നേരെത്തെ തന്നെ സൈനികരെ ജാഗ്രതയില്‍ നിറുത്തിയിരുന്നു.എന്തോ ഒരു വിദേശ ആക്രമണം ഉണ്ടാവുംഎന്നനിലയില്‍. 1987ല്‍ അന്നു മുഖ്യമന്ത്രി ആയിരുന്ന എം.ജി .ആര്‍ . മരിച്ചപ്പോള്‍ , തമിള്‍നാട്ടില്‍ ഉണ്ടായ കോപാവേശവും അതിനോടനുബദ്ധിച്ചുണ്ടായ ആളപായങ്ങളും നാശനഷ്ടങ്ങളും ആരും മറന്നിട്ടില്ല. അന്നു മുപ്പതില്‍ കൂടുതല്‍ ആളുകള്‍ സ്വയം ജീവനെടുത്തു. കൂടാതെ കോടിക്കണക്കിനു വസ്തു നാശനഷ്ടങ്ങളും തമിള്‍നാട്ടില്‍ സംഭവിച്ചു.എം.ജി.ആറിനെ ഒരു ദൈവമായി പൂജിക്കുന്ന ആളുകള്‍ ഈ നാട്ടില്‍ ഉണ്ട്.
ഏതാനും ദിനങ്ങള്‍ക്കു മുന്‍പു ജയലളിത മരിച്ചു. വിശ്വസനീയമോ ആവിശ്ച്വസനീയമോ എന്നു പൂര്‍ണ്ണമായും ഈ ലേഖകന് സ്ഥിരീകരിക്കുവാന്‍ പറ്റില്ല. എന്നാലും പലേ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു എഴുപതോളം ആളുകക്കുഈ മരണ വാര്‍ത്തയില്‍ ഉണ്ടായ ദുഃഖത്തില്‍ജീവന്‍ നഷ്ട്ടപ്പെട്ടു എന്ന്. ദൃക്‌സാക്ഷിവിവരണം പലരും കണ്ടുകാണും. മനുഷ്യ സാഗരം നേതാജി ഹാളിന്റ്റെ മുന്‍പില്‍ നിന്നു മാറത്തടിച്ചു വിലപിക്കുന്നത് .
ഒരുപാടു ജനപ്രീതി നേടിയിട്ടുള്ള നേതാക്കള്‍ മരിക്കുമ്പോള്‍ പൊതുജനം ദുഃഖത്തില്‍ ആഴുക എന്നതു സ്വാഭാവികമായ കാര്യം. എന്നാല്‍ അതു ആത്മഹത്യകളിലേയ്ക്കും മറ്റു നാശനനഷ്ടങ്ങളിലേയ്ക്കുംതിരിയുന്നപ്രവണത ഈ നാട്ടില്‍ മാത്രമേ കാണുന്നുള്ളൂ.
ചിന്തിച്ചിട്ടു മനസിലാക്കുവാന്‍ പറ്റാത്ത ഒരു പ്രവണതയാണിത് എന്തുകൊണ്ടു ഈ തമിള്‍നാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ മാത്രം ഇതുപോലെഅതി തീവ്രവ്യക്തി പൂജക്കാര്‍ ആയി മാറിയിരിക്കുന്നു?
ജന സമ്മതി വളരെ അധികം പിടിച്ചെടുത്തിട്ടുള്ള അനേകം നേതാക്കള്‍ ഇന്ത്യയിലും മറ്റു പലേ രാജ്യങ്ങളിലും ജീവിച്ചിട്ടുണ്ട്. ഭരണം നടത്തിയിട്ടുണ്ട്. പിന്നെ മരിച്ചിട്ടുമുണ്ട്. അവിടെ ഒന്നും ഇതുപോലെ ഒരു ദുഃഖസമയത്തുഭ്രാന്തുപിടിക്കുന്ന മനുഷ്യനെ കണ്ടിട്ടില്ല.
ഈ അടുത്ത കാലത്തു ക്യൂബയുടെ പ്രിയങ്കര നേതാവായി അനേക വര്‍ഷങ്ങള്‍ ജീവിച്ച ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു അവിടേയും ജനം ദുഃഖിതരായി എന്നാല്‍ ഇതുപോലൊരു അനിയന്ത്രിതമായ ശോകപ്രകടനം കണ്ടില്ല.
ശരിതന്നെ, ജയലളിത പാവപ്പെട്ട തമിഴര്‍ക്കു ഒരുപാടു രീതികളില്‍ ഉപകാരങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. എന്നാല്‍ അതില്‍ നല്ലൊരുഭാഗവും എല്ലാ നല്ല ഭരണ കര്‍ത്താക്കളുടേയും ചുമതലയല്ലേ? അവര്‍ ചെയ്യുന്നുമില്ലേ? ഇതിന്റ്റെ ഒക്കെ പിന്നിലെ ഒരു കാരണം, എം.ജി.ആര്‍. ജയലളിത എന്ന താര പരമ്പര ആയിരുന്നോ? എം.ജി.ആര്‍ ജീവിച്ചിരുന്നപ്പോള്‍ ത്തന്നെ, ഒരുപാട് തമിഴര്‍ക്കു മക്കള്‍ത്തിലകം ആയിരുന്നു. ആ പരമ്പര ജയലളിതക്കും കിട്ടി.എന്തായാലും ഇനി കാലം ഇതിനെല്ലാം ഉത്തരം നല്‍കും എന്നാശിക്കാം.
തമിഴ്‌നാടും വ്യക്തിപൂജയും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
vayanakaaran 2016-12-10 07:58:59
വിരൽത്തുമ്പിൽ മലയാള പത്രങ്ങളും മാസികകളും കിട്ടുമെന്നിരിക്കെ ചുറ്റും എന്ത് നടക്കുന്നുവെന്ന് വായനക്കാർക്ക് അറിയാം. പിന്നെന്തിനാണ് ശ്രീ കുന്തറ ഈ ലേഖനം എഴുതി
സമയം കളഞ്ഞത്. ലേഖനം മോശമാണെന്നല്ല. ഇതൊക്കെ വായനക്കാർക്ക് അറിയാം. താങ്കൾ മാത്രമല്ല ഇ മലയാളിയിൽ പലരും ഇങ്ങനെ എഴുതുന്നുണ്ട്. ചിലരുടെ പേരുകൾ എഴുതുന്നു, ബ്ലാസ്സൻ ഹ്യുസ്റ്റൻ, കുന്തറ, മണ്ണിക്കരോട്ട്,
ചിലപ്പോൾ പുത്തെൻ കുരിസും, നാട്ടിൽ നിന്ന് ചിലരും. നിങ്ങളുടെ എഴുത്ത് മോശമാണെന്നു പറയുന്നില്ല.  ഒരു ഗുണവുമില്ലാത്ത പ്രവർത്തി സാഹിത്യകാരൻ എന്ന പദവിക്ക് വേണ്ടി ചെയ്യുന്നത് ദ്രോഹമാണ്.  പേരുകൾ എഴുതിയത് പത്രാധിപർ വെട്ടികളഞ്ഞേക്കാം..കുഴപ്പമില്ല. സത്യം പലപ്പോഴും മൂടി വയ്ക്കേണ്ടി വരുന്നു.
On looker 2016-12-10 18:58:40
Dear Kunthra, Allmost everyboidy knows about this for years. Recently we all watched everything in all media. It is nothing new. Here Kunthara writes this as if this is something he founded out and nobody nknew about it. Starworship in Tamailnadu is there for some decades. If you write, please write it to with some perspective ways. I mean add some narrations and flavour. Just repeating what is we see or knew will not be a good idea to report. All your stories and narrations not for this particular story, but all your writings and stories are just the same nature, nothing new, no new flavour, no anxiety or no style. Sorry Kunthara. Any way you have time. Read more and more, then you will understand how to narrate. You can do it. As a humble reader and onlooker of various articles here I am telling or pointing out this. Please take it as positive and productive sense Kunthra Sir. You can try. Practice make you to improve.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക