Image

ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷവും ജനുവരി എട്ടിന്

എബി മക്കപ്പുഴ Published on 09 December, 2016
ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷവും ജനുവരി എട്ടിന്
ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ ആഘോഷിക്കുന്നു.

വളര്‍ച്ചയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികദിനാഘോഷം ആഘോഷിക്കുന്ന വേളയില്‍ വീണ്ടും പുതുമ നിറഞ്ഞ പരിപാടികളുമായി എത്തുന്നു.

സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു കൊണ്ട് തുടക്കമിടുന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് എബി തോമസ് അദ്ധ്യക്ഷത വഹിക്കും.പ്രവാസി മലയാളികള്‍ക്കിടയില്‍ വളരെ ശ്രദ്ധേയനും, ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ)യുടെ നാഷണല്‍ പ്രസിഡന്റുമായ ജോസ് ഓച്ചാലി വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്കും.

തുടര്‍ന്നു നടക്കുന്ന ക്രിസ്തുമസ്,ന്യൂ ഇയര്‍ ആഘോഷ വേളയില്‍ റവ.വിജു വര്ഗീസ് പുതുവത്സരാശംസകള്‍ നേരും.നല്ലൊരു വൈദീകന്‍ എന്നതിലുപരി അനുഗ്രഹീതമായ ഒരു കലാഹൃദയമുള്ള റവ.വിജു വര്‍ഗീസ് ഇപ്പോള്‍ കരോള്‍ട്ടണ്‍ മാര്‌ത്തോമാ ചര്‍ച്ചിന്റെ വികാരിയാണ്. ബ്രോഡ് കാസ്റ്റിംഗ്, ഫിലിം സംവിധാനം തുടങ്ങിയ മാധ്യമ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മാര്‍ത്തോമാ സഭയിലെ ഏക വൈദീകനാണ്.

യുവ ഗായിക ഐറിന്‍ കല്ലൂരിന്റെ ശ്രവണ സുന്ദരമായ പാട്ടോടുകൂടി വാര്‍ഷികാഘോഷ കല പരിപാടികള്‍ക്ക് തുടക്കമിടും.റിഥം സ്കൂള്‍ ഓഫ് ഡാളസ് അവതരിപ്പിക്കുന്ന പുതുമറിയ ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‌സുകള്‍, ബാലകലാതിലകം നടാഷ കൊക്കൊടിലിന്റെ കുച്ചിപുടി നൃത്തം, വിനോദ് ചെറിയാനും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം,ഫ്യൂഷന്‍ ഡാന്‌സ്ം സ്കൂള്‍ അവതരിപ്പിക്കുന്ന ക്രിസ്തുമസ് സ്കിറ്റ് എന്നിവ ആഘോഷ പരിപാടികള്ക്ക്ോ മറ്റു കൂട്ടുമെന്ന് പ്രോഗ്രാം കോര്ഡിതനേറ്റര്‍ സുകു വര്‍ഗീസ് അറിയിച്ചു.

പ്രോഗാമിനു ശേഷം വിഭവസമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക