Image

വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായി യു എസ 'വീക്കിലി റൗണ്ടപ്പ് ' ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം 8 a m

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 09 December, 2016
വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായി യു എസ 'വീക്കിലി റൗണ്ടപ്പ് ' ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം 8 a m
ന്യൂയോര്‍ക്ക് : കഴിഞ്ഞ 15 വര്‍ഷക്കാലമായി അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകളും വിശേഷങ്ങളുമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'വീക്കിലി റൗണ്ടപ്പ് ' H D മികവോടെ സംപ്രേഷണം തുടരുന്നു. ഡിസംബര്‍ 10 ശനിയാഴ്ച്ച രാവിലെ 8  മണിക്ക് (ന്യൂയോര്‍ക്ക് സമയം) അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'വീക്കിലി റൗണ്ടപ്പ് ' ആരംഭിക്കും .

അതി പ്രശസ്തമായ ന്യൂയോര്‍ക്ക് സിറ്റിയിലെ റോക്കവര്‍ സെന്ററിലുള്ള ക്രിസ്മസ് ട്രീ അമേരിക്കന്‍ 100 ഡോളര്‍ കറന്‍സിയില്‍ ആലേഖനം ചെയ്തിട്ടുള്ള ത്രിമാന ( 3D )വൈറ്റ് ഹൌസ് ചിത്രം , പുതിയ ഹോളിവുഡ് ചിത്രം ' സ്റ്റാര്‍ വാര്‍ ' പുത്തന്‍ സവിശേഷതകളുമായി പുറത്തിറങ്ങിയ ഗൂഗിളിന്റെ pixel smart phone  എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സംബന്ധിച്ച് വീക്കിലി റൗണ്ട് അപ്പില്‍ പ്രതിപാദിക്കുന്നു. കൂടാതെ കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ മുന്‍മന്ത്രി എം.എ ബേബി പങ്കെടുത്ത അല വാര്‍ഷിക സമ്മേളനം, ഗോപിയൊ ഇന്റര്‍നാഷണല്‍, ഷിക്കാഗോ എന്‍ജിനീയറിങ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു പള്ളത്ത് ( producer)
                                              7324299529
                                              18889709418
                                                uswroundup@gmail.com

വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായി യു എസ 'വീക്കിലി റൗണ്ടപ്പ് ' ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം 8 a m
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക