Image

ഓളങ്ങളില്‍ തുടങ്ങിയ മലയാളിബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു : അമോല്‍ പലേക്കര്‍

അനില്‍ പെണ്ണുക്കര Published on 10 December, 2016
ഓളങ്ങളില്‍ തുടങ്ങിയ മലയാളിബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു : അമോല്‍ പലേക്കര്‍
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉല്‍ഘാടന ചടങ്ങിലെ മുഖ്യാതിഥി അമോല്‍ പലേക്കര്‍ ഏവരുടെയും മനം കവര്‍ന്നു. മലയാളി ഒരിക്കലും മറക്കാത്ത ഓളങ്ങളിലെ നായകന്‍ ആയിരുന്നു അദ്ദേഹം.

മലയാളി എന്നും ഓര്‍ക്കുന്ന മനോഹര ചലച്ചിത്രമാണ് ഓളങ്ങള്‍ എന്നിവ. കവിത പോലെ മനോഹരമായ മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാലുമഹേന്ദ്രയുടെ മലയാളചിത്രങ്ങളാണവ. വേറിട്ട ശൈലിയും സമീപനവും ബാലുമഹേന്ദ്രയുടെ പ്രത്യേകതകളായിരുന്നു. അതത്രത്തോളം തന്നെ ഓരോ സിനിമയില്‍ നിന്നും പ്രേക്ഷകന്‍ അനുഭവിച്ചറിഞ്ഞു.

1982ലാണ് ഓളങ്ങള്‍ സിനിമ പുറത്തു വരുന്നത്. 80കള്‍ മലയാള സിനിമയുടെ സുവര്‍ണ്ണകാലമായിരുന്നു. നിരവധി നല്ല സിനിമകള്‍ ഉണ്ടായി. എണ്‍പതുകളിലെ സിനിമാ വസന്തത്തെക്കുറിച്ച് വാനോളം വാഴ്ത്തുന്നവരുടെ പട്ടികയില്‍ ബാലുമഹേന്ദ്രയുടെ ചലച്ചിത്രങ്ങളുമുണ്ട്. അന്ന് മലയാളത്തില്‍ നിരവധി നല്ല അഭിനേതാക്കളുണ്ടായിരുന്നിട്ടും ബാലുമഹേന്ദ്ര ഓളങ്ങളില്‍ നായകനാക്കിയത് മഹാരാഷ്ട്രക്കാരന്‍ അമോല്‍പലേക്കറെയാണ്. മലയാളിക്ക് അദ്ദേഹത്തിന്റെ മുഖവും അഭിനയവും പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്തു.

ഓളങ്ങളില്‍ താന്‍ അന്വേഷിച്ച നായകമുഖം അമോലില്‍ കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ നായകനാക്കിയതെന്ന് പിന്നീട് ബാലുമഹേന്ദ്ര പറഞ്ഞിട്ടുമുണ്ട്. നമുക്കിടയിലുള്ള ഒരാള്‍ എന്ന രൂപമായിരുന്നു ഓളങ്ങളിലെ നായകനു വേണ്ടിയിരുന്നത്. മോഹന്‍ലാല്‍ സിനിമയില്‍ സജീവമായി വരുന്നകാലമായിരുന്നു അത്. മോഹന്‍ലാലിനെ നായകനാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും അമോല്‍പലേക്കര്‍ മനസ്സില്‍ ഉറച്ചു പോയതിനാലാണ് ഓളങ്ങളില്‍ അമോലിനെ നായകനാക്കിയത്. ഭാര്യാ,ഭര്‍തൃ ബന്ധത്തിന്റെ വൈകാരിക തലങ്ങള്‍ പ്രതിപാദിക്കുന്ന മനോഹര സിനിമയായിരുന്നു ഓളങ്ങള്‍.

ബാലുമഹേന്ദ്രയുടെ 'ഓളങ്ങള്‍' എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തുടങ്ങിയ മലയാളിബന്ധം ഇപ്പോഴും നിലനില്‍ക്കുന്നതായി അമോല്‍ പലേക്കര്‍ പറഞ്ഞു. ഓളങ്ങളില്‍ അഭിനയിച്ച പൂര്‍ണിമ ജയറാം, അംബിക തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെയും ഓര്‍മിച്ചു. വളരെ ആവേശത്തോടെയാണ് കാണികള്‍ അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത് 
ഓളങ്ങളില്‍ തുടങ്ങിയ മലയാളിബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു : അമോല്‍ പലേക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക