Image

ഡിസംബര്‍ 12ന് രജനിക്ക് 66; ജയലളിതയുടെ മരണത്തില്‍ ഈ വര്‍ഷം ജന്മദിനാഘോഷം ഇല്ല

Published on 10 December, 2016
ഡിസംബര്‍ 12ന് രജനിക്ക് 66; ജയലളിതയുടെ മരണത്തില്‍ ഈ വര്‍ഷം ജന്മദിനാഘോഷം ഇല്ല

ഈ വര്‍ഷം ജന്മദിനം ആഘോഷിക്കില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ അനുശോചിച്ചാണ് തീരുമാനം. ഈ വര്‍ഷം രജനീകാന്തിന് 66 വയസ് തികയാനിരിക്കെയാണ് ജന്മദിനം ആഘോഷിക്കില്ലെന്ന താരത്തിന്റെ നിലപാട്. ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ ജന്മദിനം.

ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ആരാധകരോടും സൂപ്പര്‍താരം അഭ്യര്‍ഥിച്ചു. രജനീകാന്തിന്റെ മാനേജരായ റിയാസ് അഹമ്മദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി പതിവുള്ള പോസ്റ്ററൊട്ടിക്കലും ബാനര്‍ സ്ഥാപിക്കലുമൊന്നും ഈ വര്‍ഷം വേണ്ടെന്നും വിലക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും രജനീകാന്ത് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ചെന്നൈയെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്നായിരുന്നു ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക