Image

താരനിശ വിവാദം: ഹൈദരലി തങ്ങള്‍ യു.എ.ഇ യാത്ര റദ്ദാക്കി

Published on 10 December, 2016
താരനിശ വിവാദം: ഹൈദരലി തങ്ങള്‍ യു.എ.ഇ യാത്ര റദ്ദാക്കി

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന താരനിശയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ ഉടലെടുത്ത വിവാദത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ യാത്ര റദ്ദാക്കി. മിഡിലീസ്റ്റ് ‘ചന്ദ്രിക’യുടെ താരനിശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

നടന്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കുന്ന പരിപാടിയില്‍ നിരവധി നടീനടന്മാരും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. എന്നാല്‍, താരനിശയില്‍ ഹൈദരലി തങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കെ.എം.സി.സിയിലും സമസ്തയിലും മുസ്ലിം ലീഗിലും പ്രതിഷേധമുയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക