Image

നവയുഗം അൽഹസ്സ മസറോയിയ യൂണിറ്റ് കമ്മിറ്റി ഫിദൽ കാസ്ട്രോ അനുസ്മരണംസംഘടിപ്പിച്ചു.

Published on 10 December, 2016
നവയുഗം അൽഹസ്സ മസറോയിയ യൂണിറ്റ് കമ്മിറ്റി ഫിദൽ  കാസ്ട്രോ അനുസ്മരണംസംഘടിപ്പിച്ചു.


പട്ടാളവേഷമണിഞ്ഞ് അമേരിക്കയുടെ അഹങ്കാരത്തിന്റെ നെഞ്ചിലൂടെ തലയുയർത്തി ചവിട്ടിനടന്നു കൊണ്ട്,  സാമ്രാജിത്വവിരുദ്ധ പോരട്ടത്തിന്റെ ആഗോള പ്രതീകമായി മാറിയ  ഫിദൽ കാസ്ട്രോയുടെ വേർപാട്ക്യൂബക്ക് മാത്രല്ല ലോകജനതക്കു തന്നെ ഒരു തീരാ നഷ്ടമാണെന്ന്നവയുഗം സാംസ്കാരികവേദി അൽ ഹസ്സ മേഖല കമ്മിറ്റി രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോട്അനുസ്മരിച്ചുനവയുഗം അൽഹസ്സ മസറോയിയ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച  ഫിദൽ കാസ്ട്രോ അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം

 

ബാറ്റിസ്റ്റ  ഭരണകൂടത്തിനെതിരെ  ചെഗുവരെക്കൊപ്പം ഗറില്ല യുദ്ധമുറയിലൂടെ കാസ്ട്രേ നടത്തിയസായുധ വിപ്ലവം ലോക വിപ്ലവ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അദ്ധ്യയമാണ്ലാറ്റിൻ  അമേരിക്കൻ  രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരട്ടങ്ങൾക്ക്  പ്രചോദനവും കരുത്തുംപകർന്നിരുന്നത് സമാനതകളില്ലാത്ത  വിപ്ലവകാരിയായിരുന്നുഇന്ത്യയുമായി അടുത്ത ബന്ധംപുലര്ത്തിയിരുന്ന കാസ്ട്രോഅമേരിക്കൻ  സാമ്രാജ്യത്വത്തെ അതിന്റെ മൂക്കിനു താഴെ നിന്നുവെല്ലുവിളിക്കുകയുംഅമേരിക്ക നടത്തിയ എണ്ണമറ്റ വധശ്രമങ്ങളെ  അതിജീവിക്കുകയുംചെയ്താണ്അരനൂറ്റാണ്ടോളം ക്യൂബയെ പുരോഗതിയിലേക്ക് നയിച്ചത്.  

ലോകമെങ്ങുമുള്ള സാമ്രാജ്യത്വ പോരാട്ടങ്ങളുടെ ചാലകശക്തിയായിരുന്ന ഫിദൽ കാസ്ട്രോയുടെവിയോഗം കമ്മ്യൂണിസ്റ്റ് വിപ്ലവചരിത്രത്തിലെ ഒരു ഇതിഹാസത്തിന്റെ അസ്തമനമാണ്.  

 

മസറോയിയ യൂണിറ്റ് സെക്രട്ടറി ബീജു മലയടിയുടെ അദ്ധ്യക്ഷതയിൽ  കൂടിയ ഫിദൽ കാസ്ട്രോഅനുസ്മരണസമ്മേളനത്തിൽ നവയുഗം അൽഹസ്സ മേഖല സെക്രട്ടറി .എസ്.റഹിം തൊളിക്കോട്അനുശോചന പ്രമേയം അവതരിപ്പിച്ചു.  നവയുഗം നേതാക്കളായ സമീർഷമ്മിൽറഷീദ്കോഴിക്കോട്സിയാദ് എന്നിവർ  അനുശോചനപ്രസംഗം നടത്തിമസറോയിയ യൂണിറ്റ് കമ്മിറ്റിട്രഷറർ  ആനന്ദ് അമ്പാടി സ്വാഗതവുംഅൽഹസ്സ മേഖല ട്രഷറർ  സുശീൽ കുമാർ   നന്ദിയുംരേഖപ്പെടുത്തി.

 

ഫോട്ടോഹുസ്സൈൻ കുന്നിക്കോട്  ഫിദൽ  കാസ്ട്രോ അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്ത്സംസാരിയ്ക്കുന്നു.

നവയുഗം അൽഹസ്സ മസറോയിയ യൂണിറ്റ് കമ്മിറ്റി ഫിദൽ  കാസ്ട്രോ അനുസ്മരണംസംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക