Image

കെ.സി. പിള്ള സ്മാരക പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

Published on 10 December, 2016
കെ.സി. പിള്ള സ്മാരക പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

  ദമാം: ജുബൈല്‍ നവയുഗം സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ കെ.സി. പിള്ള സ്മാരക അവാര്‍ഡിന് പ്രശസ്ത കവിയും അധ്യാപകനുമായ വി. മധുസൂദനന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് 2017 ജനുവരി 20 ന് ജുബൈല്‍ ബീച്ച് ക്യാമ്പില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി സമ്മാനിക്കും. 

ബിനോയ വിശ്വം, ഡോ. വള്ളിക്കാവ് മോഹന്‍ ദാസ്, ടി.സി. സാബു എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന കെ.സി. പിള്ളയുടെ പേരിലുള്ള അവാര്‍ഡ് സാമൂഹ്യ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ രംഗത്തെ സംഭാവന വിലയിരുത്തിയാണ് വര്‍ഷംതോറും നല്കാറ്. 2012 ഏര്‍പ്പെടുത്തിയ പ്രസ്തുത അവാര്‍ഡ് പ്രവാസി സാമൂഹിക പ്രവര്‍ത്തകയായിരുന്ന അന്തരിച്ച സഫിയ അജിത്, സ്വാതന്ത്ര്യ സമര സേനാനിയും ചരിത്രകാരനുമായ ഡോ. പുതുശേരി രാമചന്ദ്രന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ലഭിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക