Image

ഇന്ത്യന്‍ അംബാസഡറായി നവദീപ് സിംഗ് സൂരി ചുമതലയേറ്റു

Published on 10 December, 2016
ഇന്ത്യന്‍ അംബാസഡറായി നവദീപ് സിംഗ് സൂരി ചുമതലയേറ്റു

 അബുദാബി: യുണൈറ്റഡ് അറബ് എമിരേറ്റ്‌സിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നവദീപ് സിംഗ് സൂരി ചുമതലയേറ്റു. ബുധനാഴ്ച വിദേകാര്യ മന്ത്രാലയത്തിലെത്തി അണ്ടര്‍ സെക്രട്ടറി മൊഹമ്മദ് മിര്‍ അബ്ദുള്ള അല്‍ റാസിക്ക് ഇതു സംബന്ധിച്ച രേഖകള്‍ കൈമാറി. 

പുതിയ അംബാസഡറെ സ്വാഗതം ചെയ്ത അല്‍ റാസി, ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പുതിയ നിയമനം വഴി സാധിക്കട്ടെ എന്ന് ആശംസിച്ചു. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ നവദീപ് സിംഗ് സൂരി, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ യുഎഇ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക