Image

സജി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

Published on 10 December, 2016
സജി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

 റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റിയംഗവും സംഘടനയുടെ ന്യൂസനയ യൂണിറ്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ കൊല്ലം പൂനലൂര്‍ സ്വദേശി സജി വര്‍ഗീസിന് നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പൊതുരംഗത്ത് സജീവമായിരുന്ന സജി വര്‍ഗീസ് ഇരുപത് വര്‍ഷമായി സൗദി ന്യൂസനയയിലെ ഒരു കമ്പനിയില്‍ ചെയ്തു വരികയായിരുന്നു. ഏറ്റവും കൂടുതല്‍ സാധാരണ തൊഴിലാളികള്‍ പണിയെടുക്കുന്ന ന്യൂസനയ മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും നിരവിധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈ എടുത്തിട്ടുണ്ട്.

നവോദയ പ്രസിഡന്റ് അന്‍വാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി രവീന്ദ്രന്‍ കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. ന്യൂസനയ യൂണിറ്റിന്റെ ഉപഹാരം സതീഷ് കൈമാറി. ശ്രീകുമാര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ഷിഫ, സുലൈ, ബത്ത, അസീസിയ യൂണിറ്റുകളും ഉപഹാരങ്ങള്‍ കൈമാറി. അഹമ്മദ് മേലാറ്റൂര്‍ പ്രസംഗിച്ചു. സജി മറുപടി പ്രസംഗം നടത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക