Image

നിറസാന്നിദ്ധ്യമായി ജഗതി ശ്രീകുമാര്‍

Published on 10 December, 2016
നിറസാന്നിദ്ധ്യമായി ജഗതി ശ്രീകുമാര്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ ആവേശം നിറച്ച്‌ മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ എത്തി. സിനിമാ ചരിത്രം രേഖപ്പെടുത്തിയ വീഡിയോ ഇന്‍സ്റ്റലേഷന്‍ ഉദ്‌ഘാടനം ചെയ്യാനാണ്‌ അദ്ദേഹം ടാഗോര്‍ തിയേറ്ററിലെത്തിയത്‌.

 അപകടത്തെ തുടര്‍ന്ന്‌ വിശ്രമജീവിതം നയിക്കുന്ന ജഗതിയെ കാണാന്‍ പ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരും തിങ്ങിക്കൂടി. പരിചയം പുതുക്കാനെത്തിയ സഹപ്രവര്‍ത്തര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം ചെറുപുഞ്ചിരി സമ്മാനിച്ചു. 

 വേദിയിലേക്ക്‌ വൈകിയെത്തിയ നടി ഷീലയോട്‌ മൗനത്തിന്റെ ഭാഷയില്‍ സൗഹൃദം പുതുക്കി. പിന്നീട്‌ ഷീലക്കൊപ്പം ഉദ്‌ഘാടനത്തിന്റെ ഔപചാരികതയിലേക്ക്‌. ഇരുവരും ചേര്‍ന്ന്‌ റിബണ്‍ മുറിച്ച്‌ ഇന്‍സ്റ്റലേഷന്റെ ഉദ്‌ഘാടനം. സംവിധായകരായ ഐ.വി ശശി, ലാല്‍ ജോസ്‌, ശ്യാമപ്രസാദ്‌, ബി. ഉണ്ണികൃഷ്‌ണന്‍, പി.ടി കുഞ്ഞുമുഹമ്മദ്‌, സിബി മലയില്‍, ടി.വി ചന്ദ്രന്‍, നിര്‍മ്മാതാവ്‌ പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ ജഗതിക്കൊപ്പം ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

മലയാള സിനിമയുടെ ചരിത്രം ആലേഖനം ചെയ്‌ത്‌ ലിജിന്‍ തോമസ്‌ നിര്‍മ്മിച്ച വീഡിയോ ഇന്‍സ്റ്റലേഷനാണ്‌ ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്‌.

നിറസാന്നിദ്ധ്യമായി ജഗതി ശ്രീകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക