Image

ഹാസ്യ സിനിമകളോടാണ്‌ താല്‍പര്യം: ജിറി മെന്‍സില്‍

ആഷ എസ് പണിക്കര്‍ Published on 10 December, 2016
ഹാസ്യ സിനിമകളോടാണ്‌ താല്‍പര്യം: ജിറി മെന്‍സില്‍

ഹാസ്യ സിനിമകളോടാണ്‌ തനിക്ക്‌ താല്‍പര്യമെന്ന്‌ വിഖ്യാത ചെക്കോസ്ലോവാക്യന്‍ സംവിധായകനും ഒസ്‌കാര്‍ ജേതാവുമായ ജിറി മെന്‍സില്‍. നല്ല ഹാസ്യം സത്യമാണ്‌. അതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകും. കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ നിള തിയേറ്ററില്‍ സംവിധായകന്‍ ശിവേന്ദ്രസിങ്‌ ദുംഗാര്‍പൂറുമായി നടത്തിയ ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാര്‍ളി ചാപ്ലിനെ എല്ലാവരും ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലികരായ മറ്റ്‌ സംവിധായകരെ ആരും ഓര്‍ക്കുന്നില്ലെന്നും ഹാസ്യമുള്ള സിനിമകളാണ്‌ മറ്റേത്‌ സിനിമകളെക്കാളും മനസില്‍ തങ്ങിനില്‍ക്കുന്നതെന്നും ജിറി മെന്‍സില്‍ പറഞ്ഞു. 

തനിക്ക്‌ നാടകത്തില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമായിരുന്നു.എന്നാല്‍ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആകസ്‌മികമായാണ സംവിധായകനായതെന്നും തിയേറ്റര്‍ തന്റെ സുഹൃത്തും സിനിമ തന്റെ ഭാര്യയുമാണെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക