Image

ലളിതം, സമഗ്രം: 25 ചിത്രങ്ങളുമായി `ഒരു ചിത്രലേഖനം'

Published on 11 December, 2016
ലളിതം, സമഗ്രം: 25 ചിത്രങ്ങളുമായി `ഒരു ചിത്രലേഖനം'

കവിത പോലെ ആവര്‍ത്തിച്ച്‌ വായിക്കും പോലെ ആവര്‍ത്തിച്ച്‌ കാണേണ്ടതാണ്‌ സിനിമകളെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍. നവമാധ്യമങ്ങളില്‍ സിനിമകള്‍ സംബന്ധിച്ച ചര്‍ച്ചകളും നിരീക്ഷണങ്ങളും പലപ്പോഴും തെറ്റായ രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. എന്നാല്‍ സിനിമകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളെക്കാള്‍ സിനിമകള്‍ ആവര്‍ത്തിച്ച്‌ കണ്ടുവേണം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അടൂര്‍ ഗോപാലകൃഷ്‌ണന്റെ സിനിമാജീവിതത്തിന്റെ 50 വര്‍ഷങ്ങളോടുള്ള ആദരവായി ബോണി തോമസും സാബു പ്രവദാസും ചേര്‍ന്ന്‌ തയാറാക്കിയ പ്രദര്‍ശനോദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം - `അടൂര്‍ ഒരു ചിത്രലേഖനം` എന്ന പ്രദര്‍ശനം ശശി തരൂര്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. അടൂരിന്റെ ആദ്യചിത്രമായ സ്വയംവരത്തിലെ നായകന്‍ മധു, സംവിധായകന്‍ ശ്യാമപ്രസാദ്‌, അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ പങ്കെടുത്തു. 

അടൂരിന്റെ സിനിമാജീവിതത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോകളും കാരിക്കേച്ചറുകളുമാണ്‌ കൈരളി തിയേറ്ററില്‍ സജ്ജമാക്കിയിരിക്കുന്നത്‌. ചിത്രങ്ങള്‍ അക്കാദമി സംരക്ഷിക്കുമെന്ന്‌ ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക