Image

ഭയത്തോടും വിറയലോടും കൂടെ: വാല്‍ക്കണ്ണാടി കോരസണ്‍

Published on 11 December, 2016
ഭയത്തോടും വിറയലോടും കൂടെ: വാല്‍ക്കണ്ണാടി കോരസണ്‍
എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവന്‍ ഇങ്ങനെപ്രതികരിക്കുന്നത് ? പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നാംഅഭിമുഖികരിക്കുമ്പോള്‍ ആ വ്യക്തിയെ ഒഴിവാക്കിപോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്ര ധാരണംവിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവന്‍ കാട്ടുന്നത് തുടങ്ങി നിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്നആളുകള്‍ നമ്മുടെ ചുറ്റിലും പലപ്പോഴും കാണാറുണ്ട്.

അമേരിക്കയില്‍ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരംമാനസീക അസുഖം ബാധിച്ചവരാണ്. ഏതാണ്ട് അഞ്ചില്‍ ഒരാള്‍വീതം മാനസീക വൈകല്യം ബാധിച്ച കുട്ടികളാണ് ഇന്നുള്ളത്.സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനും കഴിയാതെ മദ്യത്തിനും മയക്കു മരുന്നിനുംഅടിമകളായി സ്വയം നിര്‍മിച്ച തടവു പാളയത്തില്‍,  ഇരുണ്ടലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം  ജീവിതങ്ങള്‍ നമ്മുടെശ്രദ്ധയില്‍ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ളകുട്ടികളുടെ മരണ കാരണം, അപകടമരണം കഴിഞ്ഞാല്‍ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്.

മലയാളിസമൂഹത്തിലും അപവാദമല്ല ഈ കണക്കുകള്‍. അതുകൊണ്ടുതന്നെ നമ്മെ ബാധിക്കാത്ത വിഷമാണെന്ന് ധരിച്ചുപുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല. സത്യത്തെനേരിടാനുള്ള ഭയം, നമ്മെ ഉള്‍വലിവുകളുടെ നീരാളി കൈകളില്‍ അമര്‍ത്തുകയാണ്.
ഭയമെന്ന  വികാരമാണ്  ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിര്‍ത്തുന്നത്.

എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല. അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങള്‍ നമുക്ക് ചുറ്റും നിലയുറപ്പിച്ചത്‌നാം അറിയാതെ പോകരുത്.

ശൈശവത്തിലെ ചെറു വീഴ്ചകളാണ് നമ്മെ നടക്കാന്‍ പഠിപ്പിച്ചതെങ്കില്‍, പിന്നീട് ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായ ഒരുസ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉള്‍വിളി ഉണര്‍ത്തുന്നപുസ്തകമാണ് 'Shaken.' അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്‌ബോള്‍താരവും, നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ (NFL.) മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ ഹ്ര്യദയം കവര്‍ന്ന കായിക താരമായ ടിംടീബോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതിമോത്തി റിച്ചാര്‍ഡ് ടീബോ ആണ് 'ഷെയ്ക്കണ് ' എന്ന പുസ്തകംരചിച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയില്‍ വച്ച് പ്രശസ്തമായഹെയ്‌സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വര്‍ ബ്രോങ്ക്‌ഹോസിന്റെയും, ന്യൂയോര്‍ക്ക് ജെറ്റ്‌സിന്റെയുംതിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ.

തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്നതിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ള ജീവിതങ്ങളില്‍ പ്രകാശമാകാന്‍പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സില്‍ മിഷന്‍വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്. ശക്തമായ ക്രിസ്ത്യന്‍ വിശ്വാസം ഉടനീളം കാത്തു സൂക്ഷിക്കുന്ന വ്യക്തിഎന്ന നിലയില്‍ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഒരുഅപവാദമായി ടിംറ്റബൊ. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കണ്ണിനുതാഴെ കറുത്ത വരയില്‍ ബൈബിള്‍ വചനം എഴുതി വയ്ക്കുകയുംപരസ്യമായി തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട് കളിയില്‍ഇടപെടുകയും ചെയ്തു.

കളിയില്‍ തോറ്റാലും ജയിച്ചാലും അത്‌ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുതപെടുത്തിയ പ്രകടനങ്ങള്‍ ദൈവം തന്ന അവസരമെന്നു പറഞ്ഞുവിനീതനാവാനും, ഒപ്പം തോറ്റു പുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞു ഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യംസൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താന്‍ ജീവിതത്തില്‍ കടന്നുകയറിയ കുന്നുകളെയുംഅടിതെറ്റിവീണ കുഴികളെയും പരിചയപ്പെടുത്തി ജീവിതത്തിന്റെ അര്‍ദ്ധം കാണിച്ചു തരികയാണ് ഈപുസ്തകത്തിലൂടെ. ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്നയുവജനത്തിനു സ്വയം അസ്തിത്വം ഉണ്ടാക്കാന്‍ ഉപകരിക്കുന്നജീവിത അനുഭവങ്ങളാണ്  'ഷെയ്ക്കണ് ' പറഞ്ഞുതരുന്നത്. വിജയിച്ചു കൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വിട്ടു, മറ്റുള്ളജീവിതത്തിനു സഹായം നല്‍കുന്ന , മറ്റുള്ള ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത് , നമുക്ക് ദൈവത്തിന്റെ കീഴില്‍ ഒരു രാജ്യമായിചിന്തിക്കുക പ്രവര്‍ത്തിക്കുക.

ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെഎന്റെ ആയിരുന്നു എന്ന തോന്നല്‍ നമുക്ക് ഉണ്ടാവുന്നത്. പണവുംപ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവം കടം തന്നതാണ് ,ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈജീവിതം പോലും കടം വാങ്ങിയതാണ് , അത് തിരിച്ചേല്‍പ്പിക്കും വരെ സൂക്ഷിച്ചു ഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തംനമുക്കുണ്ട്.
അതാണ് ഭൂമിയില്‍ ഉറച്ചുനില്‍ക്കുക എന്ന (സ്റ്റേഗ്രൗന്‍ഡഡ്) കളിയില്‍ ഉപയോഗിക്കുന്ന പദപ്രയോഗത്തിന്റെ അര്‍ദ്ധം.

ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്, കെട്ടിടങ്ങള്‍ അല്ലസഭകള്‍, നമ്മളുമായി ധൈര്യമായി സംവേദനം ചെയ്യുന്നവര്‍,നമ്മുടെ താഴ്ചകളില്‍ നമ്മെ കരുതുന്നവര്‍, നാമുമായിപങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍, നമ്മെധൈര്യപ്പെടുത്തുന്നവര്‍ , നാം ധൈര്യപ്പെടുത്തുന്നവര്‍, തമ്മില്‍പിടിച്ചുയര്‍ത്തുന്നവര്‍ അതാണ് യഥാര്‍ഥ സഭ.

ചിലപ്പോള്‍ നാംവളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പണംഉള്ളപ്പോള്‍, ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോള്‍, കുടുംബം സമാധാനമായി പോകുമ്പോള്‍. ജീവിതം തകിടം മറിഞ്ഞു ബാങ്ക്ഓവര്‍ഡ്രാഫ്റ്റ് ആകുന്നു,   ചെക്കുകള്‍ മടങ്ങുന്നു,  ബന്ധങ്ങള്‍വഷളാകുന്നു, ഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നു, ഭയന്ന് പോകില്ലേ ? ഇത്തരം കൂരിരുള്‍ താഴ്‌വരയില്‍ കൂടി കടന്നു പോകുമ്പോള്‍ നാം ആരായിരുന്നു എന്നതിന് പ്രസക്തിയില്ല, നാംആരുടേത് ആകുന്നു എന്നതാണ് കാര്യം.

ഇവിടെയാണ് ഭയത്തെ നാം ഉള്‍ക്കൊള്ളേണ്ടതാണ് ടിംറ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശക്തിയും ധൈര്യവും കരുണയും നിറഞ്ഞതാണ്. ടിംറ്റിബോ ഫൌണ്ടേഷന്‍ മഹത്തായ ഒരു കര്‍മ്മം ആണ് ചെയ്യുന്നത് . അവസരങ്ങള്‍ നഷപ്പെട്ടു എന്ന് കരുതുന്ന കുരുന്നുകള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുകയാണ് അദ്ദേഹവും സംഘവും. സ്വയമായി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക്, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കു, അവരുടെ വാക്കായി നോക്കായി പ്രവര്‍ത്തിക്കുകയാണ് ടിംറ്റിബോ. ഇത് അമേരിക്കന്‍ യുവാക്കള്‍ക്ക് ഒരു ഉത്തമ ഉദാഹരണമായി മാറുന്നു.

ഇതൊക്കെ അല്ല അമേരിക്കയെപ്പറ്റി മറ്റുള്ളവര്‍ കണക്കുകൂട്ടുന്നചിത്രം. വളരെ തുറന്ന യാതൊരു മറയുമില്ലാതെ , അധഃപതിച്ച സമൂഹമാണെന്നു കുറ്റപ്പെടുത്തുന്നവരുടെ മുന്‍പില്‍ , വിശാല അമേരിക്കയുടെ ഉള്‌നാടുകളില്‍ ഇപ്പോഴും പ്രസരിച്ചു കൊണ്ടിരിക്കുന്ന തീഷ്ണമായ സദാചാരപര ബോധം, മൂല്യങ്ങള്‍,  അതാണ് ഈ മഹത്തായ രാജ്യത്തിന്റെ ഉള്‍ക്കാമ്പ്.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിച്ച ഒരു മുഘ്യ ഘടകം, അമേരിക്കയുടെ അല്‍മാവില്‍ എന്തോ നഷ്ട്ടപ്പെട്ടു എന്ന് തിരിച്ചറിവാണ്, ഒരു ഉള്‍ഭയം! , ഈ രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കോര്‍ത്തിണക്കിയ പാളികളില്‍ വന്ന കനത്ത വിള്ളലുകള്‍!, ഒരുവിറയല്‍! , അതെ, SHAKEN, TERRIBLY SHAKEN. 
ഭയത്തോടും വിറയലോടും കൂടെ: വാല്‍ക്കണ്ണാടി കോരസണ്‍
ഭയത്തോടും വിറയലോടും കൂടെ: വാല്‍ക്കണ്ണാടി കോരസണ്‍
ഭയത്തോടും വിറയലോടും കൂടെ: വാല്‍ക്കണ്ണാടി കോരസണ്‍
Join WhatsApp News
SchCast 2016-12-15 11:05:37

To be, or not to be: that is the question:
Whether ’tis nobler in the mind to suffer
The slings and arrows of outrageous fortune,
Or to take arms against a sea of troubles        Hamlet (by Shakespeare)  Act 3 , Scene 1

 

The humankind as a river is flowing towards its destiny. To some it may be physical death but to others it is ‘nirvana’ or salvation of souls. The character of a person truly evolves  around the stack of thoughts and beliefs that take roots from early childhood. The different experiences make the person to adjust appropriately and make an impression on the contemporary society that his life is passing like a fleeting shadow.

We have seen many notable personalities during the course of human history who made their indelible mark on the fabric of the society. The conviction is not the whole thing, but how the performance of the beliefs is the crucial factor in this world. It is very clear that ‘Tebow’ performed his beliefs with humility and honor. He will be remembered in the field of sports as well as in the social sphere for years to come.

 


വിദ്യാധരൻ 2016-12-15 13:08:37
അമേരിക്കയുടെ അത്മാവ് നഷ്ടപ്പെട്ടങ്കിൽ ട്രമ്പിലേക്ക് നോക്കിയിട്ടു കാര്യമില്ല. 80% ത്തിലെറേ ക്രൈസ്തവർ ട്രമ്പിന്  വോട്ടു ചെയ്തത് നഷ്ട്ടപ്പെട്ട ആതാമാവിനെ വീണ്ടെടുത്ത് അയാൾ അമേരിക്കയുടെ ചൈതന്യം വീണ്ടെടുക്കുമെന്ന വിശ്വാസത്തിലാണ്.  അവർ വിശ്വസിക്കുന്നത് ട്രംപിനെ ദൈവം അതിനുവേണ്ടി തിരഞ്ഞെടുത്തു എന്നുമാണ്.  . എന്നാൽ  അമേരിക്കയുടെ അത്മാവ് നഷ്ടപ്പെടുത്തിയതിനു കാരണം ഒബാമ എന്ന മനുഷ്യനാണെന്നന്നുംമാണ്  ഇതേ ക്രൈസ്തവർ  വിശ്വസിക്കുന്നത്  .  കോടിക്കണക്കിനു ജനങ്ങൾക്ക് ഒബാമ കെയറിലൂടെ  ഹെൽത്ത് ഇൻഷുറൻസ് ഉണ്ടാക്കികൊടുത്തതും, ലോകത്ത് യുദ്ധങ്ങൾ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചതും  ഒരു നല്ലശതമാനം ക്രൈസ്തവരെ സംബന്ധിചടത്തോളം അവർ വിശ്വസിക്കുന്ന ദൈവത്തിന്റെ നീതിയിൽപെട്ടതല്ല നേരെമറിച്ചു ടാക്സ് പേയേഴ്സ്ന്റെ പണം ദൂർത്തടിക്കലാണെന്നാണ്  . നിന്നെപ്പോലെ നിന്റെ അയൽവക്കക്കാരനെ സ്നേഹിക്കണം എന്ന് പറഞ്ഞ ഇവരുടെ ഗുരു എന്തായിരിക്കുമോ അദ്ദേഹത്തിൻറെ മനസ്സിൽ കണ്ടത്.  ഭൗതികവാദികൾക്ക് ഒരിക്കലും അവരിൽ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്താനാവില്ല. കാരണം അവരുടെ അളവുകോൽ, പണത്തിന്റെ അളവും, ആരോഗ്യം, വിജയ പരാജയങ്ങൾ അങ്ങനെ ഭൗതികവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സ്നേഹമാണ് ഈശ്വരനറെ ഭാവമെന്നു എല്ലാവർക്കും അറിയാം പക്ഷെ സ്വാർത്ഥത ആരേയും സ്നേഹിക്കാൻ അനുവദിക്കുന്നില്ല ആയതുകൊണ്ട് അവരവർ അവർക്കു വേണ്ട ദൈവങ്ങളെ സൃഷ്ട്ടിച്ചു .  മെക്സിക്കനേം, മുസ്ലിംനെ വെറുക്കുന്ന ക്രിസ്ത്യാനിയുടെ ദൈവം, അവിശാസികളുടെ കഴുത്തറുത്ത് അതിൽ നിന്ന് ഒലിക്കുന്ന രക്‌തം കുടിക്കാൻ ദാഹിക്കുന്ന  മുസ്ലിംന്റെ ദൈവം,  ന്യുനപക്ഷത്തെ തുരത്തി ഹൈന്ദവ ഭാരതം സ്വപ്‌നം കാണുന്ന ഹിന്ദുവിന്റെ ദൈവം അങ്ങനെ നമ്മുടെ താളത്തിനു തുള്ളുന്ന ദൈവങ്ങൾ ഈ ലോകം കീഴടക്കി ഭരിക്കുകയാണ് .  

ഉള്ളത്തിൽകനിവൊട്ടുമെന്നിയതിനീ-
        ചത്വത്തോടും നല്ല തേൻ 
തുള്ളിക്കൊത്ത മതൃത്തെഴും മൊഴിയോടും 
        നഞ്ചൊത്ത നെഞ്ചത്തൊടും 
കള്ളംതന്നെ നിറഞ്ഞു നേരകലെയായ് 
         തന്നെഭരിപ്പാൻ സ്വയം 
തള്ളിക്കേറുമൊരുത്തനാകിലിവിടെ 
        സ്സൗഖ്യം നിനക്കും സഖേ !  (ഒരു എഴുത്ത് -ആശാൻ )

ഉൾക്കാമ്പിൽ കുടികൊള്ളുന്ന ഭിന്നതയുടെ നിഴൽ ഏൽക്കാത്ത സ്നേഹമെന്ന ഭാവത്തെ കണ്ടെത്തുമ്പോൾ മാത്രമാണ് (ദൈവം സ്നേഹമാണ് )

ബ്രഹ്മംതൊട്ടാണുജീവിയല്ല പരമാ
      ണുക്കൾക്കുമുൾക്കാമ്പാതിൽ 
ചെമ്മേ നില്പതഖണ്ഡമായ് വിലസിടു-
      ന്നാ സ്നേഹമല്ലോ സഖേ ! (ഒരു എഴുത്ത് -ആശാൻ )
 

























Tom abraham 2016-12-15 18:03:06
I hear nonsense. It is not about America s  soul. I voted for Trump for saving America s supremacy over ISIS. Eight years of democratic American comprehensive obamacare  brought us to Orlando s disaster orchestrated by Isis. 
People saw an opportunity to make America great , not in soul spirit matters, metaphysical issues. But,
In physical matters of saving this Earth from terrorist rascals. Radical Islamic rascals. Love them ?
Should I say more ?


Anthappan 2016-12-15 18:54:24

Trump has sold the American soul to Vladimir Putin, his spiritual Guru.  Trump would not have been the president elect if Putin the former KGB agent had not hacked the emails of Democratic party and release it.   Trumps connection to Russia is an old connection.  His former campaign manager Paul Manafot’s connection to Russia, Trump’s choice for Secretary of State, Rex Tillerson and his connection to Putin, Trump’s denial of CIA’s report on Russian hacking, and the hacking targeted only on Democratic party are all pointing to one thing and that is the election was highjacked by Russians and swayed in favor of Trump.   Hope White House will soon declassify the CIA report and release it to the public.  Trump is a crooked business man who doesn’t have any compassion to anyone.  He will lie to any extend to get selfish motives fulfilled.   There are so many Malayalees without any moral values voted for him. I am glad I am not one among them.  

Obama Care

20 million people have gained health insurance coverage because of the Affordable Care Act, new estimates show. 

The people who lost their soul voted for Trump and they don’t care about millions of people who suffers in this country.  Most of the Christin’s hypocrites guided by crooks.   

Thomas 2016-12-15 20:01:23
You did a terrible mistake Tom.  You did it with a good intention but now it is back firing.  Do you remember what Abraham Lincoln said? If not I will write it for you; "America will never be destroyed from the outside. If we falter and lose our freedoms, it will be because we destroyed ourselves.  It looks like Trump is heading in that direction. -Your friend Thomas.
 
CID Moosa 2016-12-16 04:44:19
Intel analysis shows Putin approved election hacking
Tom abraham 2016-12-16 09:43:27
Thank you friends. Putin is a friend of India, India has depended on Russia. Why forget Putin now because of democrat vs. trump vs. Putin ? We are non- aligned as Indians and  our sub- continent soverignitty, socialistic secular democracy known to both Trump and Putin. Let us not buy cheap American allegation that Putin is a hacker. Putin is a great successor to Lenin, a revolutionary symbol of modern Russia. I salute him  and Trump for being comrades of India. 

Anthappan 2016-12-16 10:13:10
Tom ; You talk like a communist and there is no place for communist in USA.  We will find more about Trump and his connections to Putin and untl then hold your tail down
Watchdog 2016-12-16 10:19:59
Watch President Barack Obama's news conference from the White House on Friday at 2 p.m. ET.

Washington (CNN)President Barack Obama on Thursday vowed retaliatory action against Russia for its meddling in the US presidential election.

"I think there is no doubt that when any foreign government tries to impact the integrity of our elections that we need to take action and we will at a time and place of our own choosing," Obama told NPR.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക