Image

സ്വവര്‍ഗ്ഗ വിവാഹ ബില്ലിനെതിരെ ന്യൂജഴ്‌സി ഗവര്‍ണ്ണര്‍ 'വീറ്റോ' പ്രയോഗിച്ചു

പി.പി.ചെറിയാന്‍ Published on 18 February, 2012
സ്വവര്‍ഗ്ഗ വിവാഹ ബില്ലിനെതിരെ ന്യൂജഴ്‌സി  ഗവര്‍ണ്ണര്‍ 'വീറ്റോ' പ്രയോഗിച്ചു
ന്യൂജഴ്‌സി: ന്യൂജഴ്‌സിയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിക്കൊണ്ട് സംസ്ഥാന അസംബ്ലി പാസാക്കിയ ബില്‍ ഗവര്‍ണ്ണറില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു വീറ്റോ ചെയ്തു.

ഫെബ്രുവരി 16 നാണ് ന്യൂജഴ്‌സി സംസ്ഥാന അസംബ്ലി സ്വവര്‍ഗ വിവാഹ ബില്‍ പാസാക്കിയത്. ആദ്യം മുതല്‍ തന്നെ ഇതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സംസ്ഥാന ഗവര്‍ണര്‍ (റിപ്പബ്ലിക്കന്‍) ക്രിസ് ക്രിസ്റ്റി ഫെബ്രുവരി 17 വെള്ളിയാഴ്ച സംസ്ഥാന അസംബ്ലി പാസാക്കിയ ബില്‍ വീറ്റോ ചെയ്തുകൊണ്ട് ഉത്തരവിറക്കി.

ഇത്തരം നിയമം നടപ്പാക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വോട്ടര്‍മാരാണെന്നും ഇതിന് നിയമഭേദഗതി ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ന്യൂജഴ്‌സി അസംബ്ലി 16 വ്യാഴാഴ്ച 11ന് 42 - 33 എന്ന ക്രമത്തിലാണ് ബില്ല് പാസാക്കിയത്.
ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് ഗവര്‍ണ്ണര്‍ ഈ ബില്ലു വീറ്റോ ചെയ്യുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വീറ്റോ മറികടക്കണമെങ്കില്‍ അസംബ്ലിയില്‍ ഈ ബില്ലിന് അനുകൂലമായി 54 വോട്ട് നേടേണ്ടതുണ്ട്.
സ്വവര്‍ഗ്ഗ വിവാഹ ബില്ലിനെതിരെ ന്യൂജഴ്‌സി  ഗവര്‍ണ്ണര്‍ 'വീറ്റോ' പ്രയോഗിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക