Image

ആഷിന്റെ ആത്മഹത്യ വാര്‍ത്ത; പ്രതികരണവുമായി ബിഗ് ബി

Published on 11 December, 2016
ആഷിന്റെ ആത്മഹത്യ വാര്‍ത്ത; പ്രതികരണവുമായി ബിഗ് ബി

ലോകസുന്ദരി ഐശ്വര്യ റായ് ആത്മഹത്യ ചെയ്‌തെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ബച്ചന്‍ കുടുംബം കേസ് കൊടുക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഭതൃപിതാവ് അമിതാഭ് ബച്ചന്റെ പ്രതികരണവും എത്തിയിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഒരു മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനവുംമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിലാണ് അമിതാഭ് പറഞ്ഞത്. ചോദ്യകര്‍ത്താവിനോട് പോലും മറുപടി നല്‍കാതെ മ്യൂസിക് ലോഞ്ചുമായി ബന്ധപ്പെട്ട അടുത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അമിതാഭ് ചെയ്തത്.

യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തോടനുബന്ധിച്ച് നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം എടുത്ത ഫോട്ടോഷൂട്ട് താരത്തിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്കു ശ്രമിക്കാന്‍ കാരണമായതെന്നുമായിരുന്നു കുപ്രചരണം.

പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു മാധ്യമമാണ് ആദ്യം ഈ വ്യാജ വാര്‍ത്ത പുറത്തു വിട്ടത്. ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യാ റായ് ബച്ചന്‍ ഉറക്ക ഗുളിക കഴിച്ചെന്നും സംഭവം പുറത്തറിയാതിരിക്കാന്‍ ഡോക്ടര്‍മാരെ വരുത്തി ചികിത്സ നല്‍കിയെന്നുമെല്ലാമാണ് വാര്‍ത്തകളില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക