Image

പൈലറ്റ് സമരം: ലുഫ്താന്‍സയ്ക്കു നഷ്ടം നൂറു മില്യന്‍ യൂറോ

Published on 11 December, 2016
പൈലറ്റ് സമരം: ലുഫ്താന്‍സയ്ക്കു നഷ്ടം നൂറു മില്യന്‍ യൂറോ

 ബര്‍ലിന്‍: കഴിഞ്ഞ മാസം ആറു ദിവസം ദീര്‍ഘിച്ച പൈലറ്റുമാരുടെ സമരം കാരണം ലുഫ്താന്‍സ എയര്‍ലൈന്‍സിനു സംഭവിച്ച നഷ്ടം നൂറു മില്യണ്‍ യൂറോയുടേത്. സമരം കാരണം ഏകദേശം 4500 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അഞ്ചു ലക്ഷത്തോളം യാത്രക്കാരെ ഇതു ബാധിച്ചെന്നും എയര്‍ലൈന്‍സ് അധികൃതര്‍.

വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പുറത്തുവിടുന്ന കമ്പനിക്കണക്കുകളില്‍ നൂറു മില്യന്‍ യൂറോയുടെ കുറവ് കണക്കാക്കുന്നു എന്നും വിശദീകരണം. 2014 ഏപ്രില്‍ മുതല്‍ ഇങ്ങോട്ട് പതിനഞ്ച്തവണയാണ് ലുഫ്താന്‍സ പൈലറ്റുമാര്‍ സമരം നടത്തിയത്. സമരം താത്കാലികമായി അവസാനിച്ചുവെങ്കിലും പുതിയ സേവന വേതന കാര്യങ്ങളില്‍ പൈലറ്റുമാരും മാനേജ്‌മെന്റും തമ്മില്‍ സമാവായത്തിലെത്തിയിട്ടില്ല. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക