Image

ജിദ്ദ ഓസ്‌കാറിന് പുതിയ നേതൃത്വം

Published on 11 December, 2016
ജിദ്ദ ഓസ്‌കാറിന് പുതിയ നേതൃത്വം


ജിദ്ദ: മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം നിവാസികളുടെ കൂട്ടായ്മയായ ഓസ്‌കാര്‍ കള്‍ചറല്‍ സെന്റര്‍ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഷറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സൈദലവി ചൊക്ക്‌ലി ഉദ്ഘാടനം ചെയ്തു. എം.സി. ശരീഫ് യോഗം നിയന്ത്രിച്ചു. 

പുതിയ ഭാരവാഹികളായി മുജാഫര്‍ പുതുകുളങ്ങര (പ്രസിഡന്റ്), നൗഷാദ് കുരുണിയന്‍, എം.കെ. അസൈനാര്‍ (വൈസ് പ്രസിഡന്റുമാര്‍), മുസ്തഫ ചെമ്പന്‍ (ജനറല്‍ സെക്രട്ടറി), പി.കെ. ഇര്‍ഷാദ്, പി.സി. അബ്ദുള്‍ കാദര്‍ (ജോ. സെക്രട്ടറിമാര്‍), എം.പി. ഷബീബ് (ട്രഷറര്‍), എം.കെ. അഫ്‌സല്‍ (മീഡിയ) എന്നിവരേയും ഉപദേശസമിതി അംഗങ്ങളായി മാനു കുരുണിയന്‍, എന്‍.കെ. അബ്ദുള്‍റഹ്മാന്‍, എം.കെ. സമദ്, സി. അയൂബ്, കെ.കെ. ഹമീദ്, പി.കെ. മുസ്തഫ, സി. സയിദ് എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫൈസല്‍ പാറയില്‍, പി.കെ. സാദിഖ്, കെ. ഫാസില്‍, ജംഷീദ് കളത്തിങ്ങല്‍, ജുനൈസ്, കെ, റിയാസ്, ജലീല്‍ കൊണ്ടോട്ടി, കെ. മുസ്തഫ, കെ. അലി, പി.കെ. ഫൈസല്‍, ബദറുല്‍ മുനീര്‍, സി.എ. ഫാസില്‍, അലി, ഇഹ്‌സാന്‍, പി.സി. സലിം, കെ. നാസര്‍, സല്‍ഹുദ്ദീന്‍, സാലിഹ്, സല്‍മാന്‍, എ. ഷാഫി, കെ. ഷംസു, നവാഫ് എന്നിവരേയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്; കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക