Image

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രമുഖ പ്രശ്‌നങ്ങള്‍ (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)

Published on 11 December, 2016
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രമുഖ പ്രശ്‌നങ്ങള്‍ (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)
1 സ്‌റ്റോക്ക് മാര്‍ക്കറ്റ് മുന്നേറ്റത്തിന്റെ മൂര്‍ധന്യദിശയില്‍ എത്തി നില്‍ക്കുന്നു. ഇതെഴുതുന്ന ദിവസം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നമ്പറില്‍, അമേരിക്കന്‍ ജനത ആഹ്ലാദത്തിമിര്‍പ്പിലാണ്. രണ്ടായിരം മാര്‍ച്ച്, രണ്ടായിരത്തേഴ് ഒക്ടോബര്‍, രണ്ടായിരത്തിപതിനാറു ഡിസംബര്‍ എന്നവയാണ് കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയിലെ റെക്കോര്‍ഡ് മുന്നേറ്റങ്ങള്‍. ആദ്യം പറഞ്ഞ രണ്ടു റെക്കോര്‍ഡ് ഉയര്‍ച്ചക്ക് ശേഷവും സ്‌റ്റോക്ക് മാര്‍ക്കറ്റ് കുത്തനെ മറിഞ്ഞു. അതിന്റെ വെളിച്ചത്തില്‍ അടുത്ത തകിടം മറിച്ചില്‍ രണ്ടായിരത്തി പതിനേഴിന് ആരംഭിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്.

2 കഴിഞ്ഞ ഇരുന്നൂറു വര്‍ഷങ്ങളായി അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് എല്ലാ പതിനെട്ടു വര്‍ഷങ്ങളിലും വിലയിടിവിനെ നേരിടുന്നുണ്ട്. അടുത്ത ഇടിവ് ഒരു വര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

3 ഒരു ദിവസം പതിനായിരം പേര്‍ എന്ന കണക്കില്‍ "ബേബി ബൂമേഴ്‌സ്' (ഏകദേശം 1945 1965 കാലഘട്ടത്തില്‍ ജനിച്ചവര്‍) റിട്ടയര്‍ ചെയ്യുന്നു. അവര്‍ക്കു പ്രതീക്ക്ഷിച്ചതിലധികം ആയുര്‍ ദൈര്‍ഘ്യം കിട്ടിയെങ്കിലും അതുണ്ടാക്കുന്ന അധികച്ചെലവ് താങ്ങാനാവാതെ വരും. എഴുപത്തഞ്ചു ദശലക്ഷത്തിലധികം വരുന്ന ഇവരുടെ നിക്ഷേപങ്ങള്‍ ആവശ്യങ്ങള്‍ക്ക് മതിയാവുകയില്ല.

4 പണത്തിന്റെ ചംക്രമണം (വെലോസിറ്റി ഓഫ് മണി) അഥവാ പണം കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ തോത് ഏറ്റവും കുറഞ്ഞ നിലയിലെത്തി നില്‍ക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു സൂചനയാണിത്.

5 വ്യവസായത്തിലൂടെയും വ്യാപാരത്തിലൂടെയും ധനികര്‍ ധനം തൂത്തുവാരുന്നു. പുതിയ ഭരണം ധനികരുടെ കൈകളിലെത്തിയത് താഴേക്കിടയിലുള്ളവരെ വല്ലാതെ ഞെരുക്കും. അടിസ്ഥാന വേതനം കൂട്ടുന്നതിനെതിരാണ് പുതിയ ഭരണം എന്നോര്‍ക്കുക.

6 പലിശനിരക്ക് കൂടാന്‍ എല്ലാ സാധ്യതയും കാണുന്നു. ഇതും സാധാരണക്കാരെ പല വിധത്തില്‍ ബുദ്ധിമുട്ടിക്കും. വായ്പകള്‍ ലഭിക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടിവരും. ക്രെഡിറ്റ് കാര്‍ഡുകളില്‍ പലിശനിരക്ക് വളരെക്കൂടും. സാധനകള്‍ക്കുള്ള ഡിമാന്‍ഡ് ഇതോടെ കുറയുകയും ഉദ്പാദനം കുറക്കേണ്ടിവരുകയും ചെയ്‌യാം. അത് തെഴിലാവസരങ്ങള്‍ കുറയ്ക്കാം.

7 ഉപഭോഗ വസ്തുക്കള്‍ പോലും അമേരിക്ക ഉദ്പാദിപ്പിക്കുന്നില്ല. എങ്കിലും ധൂര്‍ത്തിനു കുറവുമില്ല. ഉദ്പാദനം ഇല്ലാതെ ഉപഭോഗം നടത്തുന്ന സമ്പദ്ഘടന അധികനാള്‍ പിടിച്ചുനില്‍ക്കുകയില്ല. ഉദ്പാദനം വര്‍ധിപ്പിക്കുന്ന ചൈന, ഇന്ത്യ, മെക്‌സിക്കോ, തുടങ്ങിയ രാജ്യങ്ങള്‍ നേടുന്ന വളര്‍ച്ചാനിരക്ക് അമേരിക്കക്കു നേടാന്‍ കഴിയാതെ വരാം.

8 ഇറക്കുമതിയെക്കാള്‍ കയറ്റുമതി കുറയുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല. കയറ്റുമതി കൂട്ടണമെങ്കില്‍ ഉദ്പാദനം കൂട്ടണം. കഠിനാധ്വാനം ചെയ്തിരുന്ന തലമുറ റിട്ടയര്‍ ചെയ്യുമ്പോള്‍ പുതിയ തലമുറ സുഖലോലുപതയിലും മദ്യപാനത്തിലും മുഴുകി ജീവിതം പാഴാക്കുന്നു. ഇതിന്റെ ഭാവിഷ്യത് ഫലങ്ങള്‍ ഗുരുതരമായിരിക്കും.

9 സ്വത്തുവിറ്റും കടമെടുത്തും ദുര്‍വ്യയം ചെയ്യുന്നവര്‍ ഭാവിക്കുവേണ്ടി മിച്ചം വെക്കുന്നില്ല. അമേരിക്കന്‍ ജനതയുടെ നിക്ഷേപ നിരക്ക് വളരെ താഴ്ന്ന നിലയിലാണ്. നിക്ഷേപമില്ലാത്തവര്‍ക് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്‌യാന്‍ കഴിയാതെ വരും. പ്രതിസന്ധികള്‍ വരുമ്പോള്‍ കൂടുതല്‍ പതറും.

10 ചൈനയുടെ "കറന്‍സി മാനിപുലേഷന്‍", ഇന്ത്യയില്‍ അടുത്ത കാലത്തുണ്ടായ "കറന്‍സി ഡെമോണിറ്ററിസഷന്‍" എന്നിവ ട്രേഡ് ഇമ്പാലന്‍സ് വര്‍ധിപ്പിക്കുകയും അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്‌യാം.
ചൈനയുടെ "കറന്‍സി മാനിപുലേഷന്‍" കൊണ്ട് മാത്രം പന്ത്രണ്ടു ദശലക്ഷം തൊഴിലവസരങ്ങള്‍ അമേരിക്കക്കു നഷ്ട്ടപ്പെട്ടുവെന്നാണ് വിദഗ്ധാഭിപ്രായം.

11 വലിയ അമേരിക്കന്‍ കമ്പനികള്‍ വിദേശികള്‍ വാങ്ങിക്കൂട്ടുന്നു. പതിനേഴായിരത്തോളം വന്‍ ബിസിനെസ്സുകളാണ് അടുത്ത കാലത്തു വിദേശികള്‍ ഉടമസ്ഥതയിലാക്കിയത്. ലാഭം കിട്ടിയാല്‍ അതെവിടെക്കു പോകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. നഷ്ടം വരുത്തിയാല്‍ ടാക്‌സ് ഏഴുതിത്തള്ളാം. ഇതും അമേരിക്കയുടെ നികുതിവരുമാനം കുറയ്ക്കും.

12 "ജനറേഷന്‍ എക്‌സ്", "മിലേനിയല്‍സ്" എന്നീ പുതിയ തലമുറകള്‍ വീട് വാങ്ങുന്നതിലും വിവാഹിതരാകുന്നതിലും പഴയ നിരക്കില്‍ താല്പര്യം കാണിക്കുന്നില്ല. വിവാഹിതരായവരില്‍ പകുതിയിലധികവും വിവാഹമോചനം നേടുന്നു. വീടുകള്‍ വേണ്ടാത്തവര്‍ക്കുവേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യം കുറയുകയും അത് തൊഴിലവസരങ്ങളെയും വരുമാനത്തെയും ദോഷമായി ബാധിക്കുകയും ചെയ്‌യാം.

13 "സ്റ്റുഡന്‍റ് ലോണ്‍" ആകെത്തുക ഒന്നേകാല്‍ ത്രില്ലിയണ്‍ അടുത്തിരിക്കുന്നു. അമേരിക്കന്‍ ജനതക്കു മൊത്തം ക്രെഡിറ്റ് കാര്‍ഡുകളിലുള്ള കടത്തിനേക്കാള്‍ കൂടുതലാണിതെന്നറിയാമോ? ഇതില്‍ അറുപതു ശതമാനവും ലോണ്‍ അടക്കുന്നതില്‍ പിന്നിലാണ്. കടമെടുത്തു പഠിച്ചതിനു തുല്യമായ തൊഴില്‍ ലഭിക്കുന്നില്ലെന്നതാണ് കാരണം. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണിത്.

14 ഇവിടെ വിജയകരമായി ബിസിനസും തൊഴിലും ചെയ്യുന്നവര്‍ വിദേശത്തു ബന്ധുക്കളുള്ളവരാണ്. ഓരോ മിനിറ്റിലും പന്ത്രണ്ടു ലക്ഷം ഡോളര്‍ എന്ന കണക്കിന് വിദേശത്തേക്കൊഴുകുന്നു. ഇവിടെ നിക്ഷേപിക്കാനും മുതല്‍ മുടക്കാനും കഴിയാതെ പോകുന്ന ഈ തുക വരുത്തുന്ന വിള്ളല്‍ വളരെ വലുതാണ്.

15 കഥയറിയാതെ വിദേശ രാജ്യങ്ങളോട് വിദ്വേഷം കാണിക്കുന്ന പുതിയ ഗവണ്മെന്റ് ഒന്നോ അതിലധികമോ യുദ്ധത്തില്‍ അറിഞ്ഞോ അറിയാതെയോ ചെന്ന് വീഴാന്‍ വന്പിച്ച സാധ്യതുണ്ട്. ഇതുണ്ടാക്കാവുന്ന പ്രതിസന്ധികള്‍ ഊഹിക്കാവുന്നതിനപ്പുറമാണ്.

16 തീവ്രവാദികളെയും ഭീകര പ്രവര്‍ത്തകരെയും തുരത്താനും സാമ്പത്തവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും പ്രതിജ്ഞാബദ്ധരായ പുതിയ ഗവണ്മെന്റ് അതില്‍ വിജയ്ക്കട്ടെയെന്നു എല്ലാവരും ആഗ്രഹിക്കുന്നു. പരാജയപ്പെട്ടാല്‍ രാജ്യം വളരെ പിന്നോക്കം പോകും.

17 തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ വര്‍ഗ്ഗീയ വിദ്വേഷം കുറച്ചൊന്നുമല്ല ന്യുനപക്ഷങ്ങളുടെ മനോവീര്യത്തെ ദോഷമായി ബാധിച്ചിരിക്കുന്നത്. മുറിവുണക്കാന്‍ പുതിയ ഗവെര്‍ന്മേന്റിനു സാധിക്കുമോ. അതോ മുറിപ്പെടുത്തുന്ന "പ്രൊപ്പഗാണ്ട" കൂടുതല്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കുമോ?

18 "എന്റര്‍ടൈന്‍മെന്റ് ഷോകളുടെ" കുത്തൊഴുക്കില്‍ വായനയിലും പഠനത്തിലും ആദര്‍ശധീരതയോടെയുള്ള പ്രയത്‌നത്തിലും പുത്തന്‍ തലമുറക്കു താല്പര്യം വളരെ കുറഞ്ഞത് വരുത്തിവയ്ക്കാവുന്ന ഭവിഷ്യത്തുകള്‍ കണക്കാവുന്നതല്ല.

പരിഹാര മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ചു തുടങ്ങുക.
Join WhatsApp News
Anthappan 2016-12-12 09:06:18

Well written article.  The article raises more concerns and questions on the growth of this nation’s economy during Trumps presidency.   Trump’s stand on international trade is scaring the world away.   Those who voted Trump thought that the American economy is in the worst state and they wanted to improve it by handing over to a business man who claims that he knows how to improve the economy.  It is an eye opener to look closely the comment Trump made on Boeing and his vision on US economy.  Even though Trump says   his attack on Boeing over the cost of the new Air Force One had nothing to do with Boeing CEO Dennis Muilenburg’s criticisms of his trade policies.  Clearly people are afraid of his economic policies and when they express it, Trump attacks them with vengeance.    Iran had already signed an order for eighteen billion dollar for building a fleet of passenger planes.    There are more than thirty thousand employees working in Boeing and the day after Trump’s comment, the Boeing stock plummeted.   Trump said that he will scrap the Nuclear disarmament treaty with Iran.  This kind of comments can only be expected from a leader who doesn’t have a world view.    Though Trump said he would bring back the manufacturing job, he thinks about his country and leave out the world which plays a big role in shaping up the new America.   

It is better to be vigilant as the author of this article stated.  There are lots of uncertainties hanging over Trump’s presidency.  There was an American dream but that is replaced with hard work.  We cannot trust Trump who doesn’t care about middle class.   He cares more about himself and his rightwing attitude and he is surrounded by the people to protect that image.  Kudos to the author


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക