Image

കെ.സി.പിള്ള മെമ്മോറിയല്‍ വോളി; കാസ്‌ക ദമ്മാമിന് ഉജ്ജ്വലവിജയം.

Published on 11 December, 2016
കെ.സി.പിള്ള മെമ്മോറിയല്‍ വോളി; കാസ്‌ക ദമ്മാമിന് ഉജ്ജ്വലവിജയം.
ജുബൈല്‍: നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഫ്രണ്ട്‌സ് ദമ്മാം ടീമിനെതിരെ കാസ്‌ക ദമ്മാം ടീമിന് ഉജ്ജ്വലവിജയം.
 
ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള, താലിഫ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ കായികപ്രേമികളെ ആവേശഭരിതരാക്കിയ മത്സരത്തില്‍, തുടക്കം മുതല്‍ തന്നെ കാസ്‌ക ദമ്മാം വ്യക്തമായ ആധിപത്യം പുലര്‍ത്തി. മികച്ച പരസ്പരധാരണയും, ആസൂത്രണമികവും ഒരുമിപ്പിച്ച് കൊണ്ട് കളം നിറഞ്ഞു കളിച്ച കാസ്‌ക ദമ്മാം ടീമിന്റെ ശക്തിയേറിയ സ്മാഷുകള്‍ക്കും, മികച്ച ബ്ലോക്കുകള്‍ക്കും, മറുപടി നല്‍കാനാകാതെ ഫ്രണ്ട്‌സ് ദമ്മാം കുഴങ്ങി. വാശിയേറിയ മത്സരത്തില്‍ എതിരില്ലാതെ മൂന്നു ഗെയിമും നേടിയ  കാസ്‌ക ദമ്മാം വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. സ്‌കോര്‍ 2516, 2510, 2515. 
 
 പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകന്‍ നാസ് വക്കം, പത്രപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, എന്‍.സി.ബി മാനേജര്‍ അബ്ദുള്‍ ഹാദി, പ്രവാസി സംഘടനാ നേതാക്കളായ പ്രേംരാജ് (നവോദയ), നൂഹ് പാപ്പിനിശ്ശേരി (ഒ.ഐ.സി.സി), ഷംസുദ്ദീന്‍ പള്ളിയാളി (കെ.എം.സി.സി), ഡോക്ടര്‍ സാദിക്ക്  തുടങ്ങി സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ വന്‍നിര തന്നെ മത്സരം വീക്ഷിയ്ക്കാന്‍ എത്തിയിരുന്നു. 
 
മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കാസ്‌ക ദമ്മാം ടീമിന്റെ ടിപ്പുവിന്, നൂഹ് പാപ്പിനിശ്ശേരി ട്രോഫി സമ്മാനിച്ചു. മുഹമ്മദ് അല്‍കാമറാനി, ആലഇബ്രാഹിം എന്നീ റഫറിമാരാണ് കളി നിയന്ത്രിച്ചത്.
 
 നവയുഗം രക്ഷാധികാരി ടി.പി.റഷീദ്, സ്വാഗതസംഘം സെക്രെട്ടറി കെ.ആര്‍.സുരേഷ്, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, നവയുഗം ട്രെഷറര്‍ അഷറഫ് കൊടുങ്ങല്ലൂര്‍, പ്രസിഡന്റ് എം.എസ്.ലിസാന്‍, ജോയിന്റ് സെക്രെട്ടറി പുഷ്പകുമാര്‍, സംഘാടകസമിതി ചെയര്‍മാന്‍ ബി. മോഹനന്‍ പിള്ള, കണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, ഷെറിന്‍, ഗിരീഷ് ചെറിയേഴം,  എം.എസ്.മുരളി, സുരേഷ് ഇളയിടത്ത്, ഗിരീഷ്, സഞ്ജു, രന്‍ജിത്ത്, കെ.പി.ഉണ്ണികൃഷ്ണന്‍, ഓമനക്കുട്ടന്‍ പിള്ള, പ്രദീഷ്, അനീഷ് മുതുകുളം, ജയകുമാര്‍, രാധാകൃഷ്ണന്‍, രാജേഷ്, ബി.കെ.ദിനദേവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 
ഡിസംബര്‍ 15 വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന അടുത്ത മത്സരത്തില്‍ അറബ്‌കോ റിയാദും, അലാദ് ജുബൈലും തമ്മില്‍ ഏറ്റുമുട്ടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക