Image

അടൂര്‍ ഭാസി നിരന്തരം വേട്ടയാടി: വെളിപ്പെടുത്തലുമായി കെപിഎസി ലളിത

Published on 12 December, 2016
അടൂര്‍ ഭാസി നിരന്തരം വേട്ടയാടി:   വെളിപ്പെടുത്തലുമായി  കെപിഎസി  ലളിത

 സ്വന്തം  അമ്മയെ കാണുന്നത്‌ പോലുള്ള അനുഭവമാണ്‌ മലയാളികള്‍ക്ക്‌ കെപിഎസി ലളിതയുടെ കഥാപാത്രങ്ങളിലൂടെ ലഭിയ്‌ക്കുന്നത്‌. 

കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ്‌ അവതരിപ്പിയ്‌ക്കുന്ന ജെബി ജംഗഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ കുറിച്ച്‌ കെപിഎസി ലളിത വെളിപ്പെടുത്തുകയുണ്ടായി.

അടൂര്‍ ഭാസിയ്‌ക്ക്‌ തന്നെ വിവാഹം കഴിക്കാതെ കൂടെ നിര്‍ത്തണമെന്നായിരുന്നു ലക്ഷ്യം എന്ന്‌ ലളിത വെളിപ്പെടുത്തുന്നു. വഴങ്ങാതിരുന്നപ്പോള്‍ നിരന്തരം വേട്ടയാടി, സിനിമയില്‍ നിന്ന്‌ ഒഴിവാക്കി   എന്നും നടി പറഞ്ഞു.

എന്റെ ജീവിതത്തെ അടൂര്‍ ഭാസി വേട്ടയാടുകയായിരുന്നു. ആഗ്രഹം സാധിക്കാതെ വന്നപ്പോള്‍ പല സിനിമകളിലും ഭാസി ഇടപെട്ട്‌ എന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

മദ്രാസില്‍ ജീവിച്ചിരുന്ന സമയത്ത്‌ മദ്യപിച്ച്‌ വീട്ട്‌ മുറ്റത്ത്‌ വന്ന്‌, നഗ്‌നനായി ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും കെപിഎസി ലളിത വെളിപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക