Image

ചലച്ചിത്രോത്സവ വേദികളില്‍ കാഴ്‌ചകളുടെ പൂരം

ആഷ എസ് പണിക്കര്‍ Published on 12 December, 2016
ചലച്ചിത്രോത്സവ വേദികളില്‍ കാഴ്‌ചകളുടെ പൂരം

കാഴ്‌ചപ്പൂരമൊരുക്കുന്ന ചലച്ചിത്രോത്സവ വേദികളില്‍ ആസ്വാദകരുടെ തിക്കും തിരക്കും. 

മേള നടക്കുന്ന 13 വേദികളിലും ചലച്ചിത്രങ്ങള്‍ ആസ്വദിക്കാന്‍ തദ്ദേശീയരും വിദേശികളുമടക്കം 13,000 ത്തോളം പേരാണ്‌ എത്തിയത്‌.

 എന്നാല്‍ പ്രതിനിധികള്‍ അല്ലെങ്കിലും മേളയിലെ തിക്കും തിരക്കിനൊപ്പം ഒത്തുചേരാന്‍ നൂറുകണക്കിന്‌ പേര്‍ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലും നിശാഗന്ധിയിലും എത്തുന്നത്‌. 

സമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര കൂട്ടായ്‌മകള്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ ചലച്ചിത്രപ്രേമികള്‍ എന്നിവരുടെ സാന്നിദ്ധ്യം മേളയ്‌ക്ക്‌ മാറ്റു കൂട്ടുകയാണ്‌. പ്രമുഖ ചലച്ചിത്ര സംവിധായകര്‍, അണിയറ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സൗഹൃദസംഗമ വേദി കൂടിയാണ്‌ ടാഗോര്‍ തിയേറ്റര്‍. 

ചലച്ചിത്ര പരസ്യകലയുടെ ചരിത്രം അനാവരണം ചെയ്യുന്ന ദൃശ്യാവിഷ്‌കാരം ഡിസൈനേഴ്‌സ്‌ ആറ്റിക്‌ കാണാന്‍ നൂറുകണക്കിന്‌ പേരാണ്‌ ദിനംപ്രതി എത്തുന്നത്‌. ഇതുകൂടാതെ വജ്രകേരളത്തിന്റെ ഭാഗമായി നാടന്‍ കലാമേളക്കും വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക