Image

ഫിലിം സൊസൈറ്റികള്‍ കേരളത്തിന്റെ പ്രധാന ദൗത്യമാകണം: ശ്യാം ബനഗല്‍

Published on 12 December, 2016
ഫിലിം സൊസൈറ്റികള്‍ കേരളത്തിന്റെ പ്രധാന ദൗത്യമാകണം: ശ്യാം ബനഗല്‍


ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനക്ഷമത കേരളം പ്രധാന ദൗത്യമായി കാണണമെന്ന്‌ പ്രശസ്‌ത സംവിധായകന്‍ ശ്യാം ബനഗല്‍. ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ `ഫിലിം സൊസൈറ്റി മൂവ്‌മെന്റ്‌ ലജസി ആന്‍ഡ്‌ വേ ഫോര്‍ വര്‍ത്ത്‌' എന്ന വിഷയത്തെ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചരിത്രം പരിശോധിച്ചാല്‍ ഫിലിം സൊസൈറ്റികളുടെ കാര്യത്തില്‍ അഭിമാനാര്‍ഹമായ നേട്ടമാണ്‌ കേരളം കൈവരിച്ചിട്ടുള്ളത്‌ എന്ന്‌ കാണാം. എന്നാല്‍ ഈ വിജയം തുടരണമെങ്കില്‍ യുവതലമുറയുടെ ശക്തമായ പങ്കാളിത്തം അനിവാര്യമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സിനിമ എന്ന കലയെ കേരളത്തിലുടനീളം ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്നായിരുന്നു ഫിലിം സൊസൈറ്റികളുടെ ആരംഭമെന്ന്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. കേരളത്തിന്റെ ചലച്ചിത്രമേള പോലും അത്തരം ഫിലിം സൊസൈറ്റികളുടെ ഫലമാണെന്നും നൂതന സാങ്കേതികവിദ്യയുടെ കടന്നുവരവ്‌ ഫിലിം സൊസൈറ്റികള്‍ക്ക്‌ ഗുണകരമായിട്ടുണ്ടെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ ഹരികുമാര്‍, എഫ്‌.എഫ്‌.എസ്‌.ഐ കേരള സെക്രട്ടറി വി.കെ. ജോസഫ്‌, ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി അംഗം, പ്രേമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക