Image

സി.ഐ.എയുടെ മുതലക്കണ്ണീര്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 12 December, 2016
സി.ഐ.എയുടെ മുതലക്കണ്ണീര്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
അടുത്ത ദിനങ്ങളില്‍ കാണുന്ന ഒരു വാര്‍ത്തയാണ് റഷ്യന്‍ ഗെവര്‍മെന്‍റ്റ്, കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അനര്‍ക്രിതമായി കൈകടത്തി എന്ന്. ഇതൊരു സി.ഐ.എ റിപ്പോര്‍ട്ട് ആയിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. അതും, മനപ്പൂര്‍വം ഡൊണാള്‍ഡ് ട്രമ്പിനെ വിജയിപ്പിക്കുന്നതിന്. കുറെ ഒക്കെ വാസ്തവം ഈ വാര്‍ത്തയില്‍ കാണും. എന്നാല്‍, ചാരപ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കു എന്നുമുതലാണു നിയമങ്ങള്‍ ഒരു വിഷയമാകുന്നത് ?

സി.ഐ.എ പറയുന്നത് റഷ്യ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ മോഷ്ട്ടിച്ചു വിക്കിലീക്ക് എന്ന സംഘടനക്കു കൊടുത്തെന്നും അവരതു പൊതു മാധ്യമങ്ങള്‍ക്കു കൈമാറി . അതെല്ലാം ഹില്ലരി ക്ലിന്‍റ്റന്‍റ്റെ തോല്‍വിക്കു കാരണമായി. അവര്‍ ജയിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉദിക്കുമായിരുന്നില്ല.

മോഷ്ടിക്കപ്പെട്ട മെയിലുകളില്‍ എന്താണ് നാം കണ്ടത് ? ഡെമോക്രാറ്റിക്ക് പാര്‍ട്ടി അധികൃതരും, ഹില്ലരിയുടെ ജീവനക്കാരുംപങ്കുചേര്‍ന്നു ബെര്‍ണി സാന്‍റ്റേഴ്‌സ് എന്ന, സ്വപാര്‍ട്ടിയില്‍ നിന്നും മത്സരിച്ച മറ്റൊരു സ്ഥാനാര്

ത്ഥിയെ തോല്‍പ്പിക്കുന്നതിനു കള്ളക്കളികള്‍ നടത്തി എന്നതാണ് . ഇത് നടത്തിയവര്‍പോലും നിഷേധിക്കുന്നില്ല. കട്ടവനല്ല തെറ്റുകാരന്‍ പിന്നേയോ അത് കണ്ടവനാണ്. ഇതെന്താ ഒരു വെള്ളരിക്കാ പ്പട്ടണമോ ?

മറ്റൊരു ചോദ്യം

മെയില്‍ മുഖാന്തിരമുള്ള ഇടപാടുകള്‍ സുരക്ഷമല്ല എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എനിക്കറിയാവുന്ന പലരുടേയും

മെയിലുകള്‍ ഹാക്കുചെയ്യപെട്ടിട്ടുണ്ട് അതൊന്നും റഷ്യയും ചൈനയും ഒന്നുമല്ല, ഇന്‍റ്റര്‍നെറ്റ് ലോകത്തല്‍ കപടവിദ്യകള്‍ നടത്തുന്ന അനേകര്‍ എല്ലാ രാജ്യങ്ങളിലും ഉണ്ട്. ഇതൊന്നും ഒരു രഹസ്യമല്ല. അല്ലാഎങ്കില്‍ വലിയ കോര്‍പറേഷന്‍സും, ഗവണ്‍മെന്‍റ്റുകളും ഒക്കെഉപയോഗിക്കുന്നവളരെപണച്ചിലവുള്ളകോഡുഭാഷകളും, എന്‍ക്രിപ്ഷന്‍ എന്നസാങ്കേതികവിദ്യയുമൊക്കെ ഇവര്‍ക്കു ഉപയോഗിക്കാമായിരുന്നു.

എന്നാല്‍ ഇവിടെ ഉദിക്കുന്ന രണ്ടാമത്തെചോദ്യീ ഈപ്പറയുന്ന, മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതില്‍ അമേരിക്ക എത്രമാത്രം നിരപരാധി ആണ് എന്നുള്ളതാണ്? ബാങ്കു കവര്‍ച്ച നടത്തുന്നവന്‍ പോക്കറ്റടിക്കാരനെ കുറ്റംപറയുമ്പോലാണിത് . ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. ഏതാനും സംഭവങ്ങള്‍ ഒന്നു പരിശോധിക്കാം.

1961ല്‍ ബേ ഓഫ് പിഗ്‌സ് എന്ന സംബവം. കെന്നഡിയുടെ ഭരണസമയീ. അന്ന് ക്യൂബ ഭരിച്ചിരുന്ന ഫിഡല്‍ കാസ്‌ട്രോ ഗവണ്മെന്റ്‌റിനെ താഴെഇറക്കുന്നതി നു സി.ഐ.എ പരിശീലനം കൊടുത്ത വാടക സേനയെ ക്യൂബയിലേക്കു വിട്ടു എന്നാല്‍ ആസംരംഭം വിജയിച്ചില്ല എന്നുമാത്രം.

1973ല്‍ ചിലിയന്‍ ഭരണകൂടത്തെ അട്ടിമറിച്ചത് ആരാണ്? മറിച്ചിടുകമാത്രമല്ല തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണാധികാരി ആയിരുന്ന സാല്‍വദോര്‍ അല്ലന്‍ദേയെ കൊലപ്പെടുത്തുകയും ചെയ്തു കാരണം അയാള്‍ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരന്‍ എന്ന കുറ്റത്തിന് .

ഇതു വെറും രണ്ടു സംഭവങ്ങള്‍ മാത്രം ഇതുപോലെ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും അമേരിക്ക മറ്റു രാജ്യങ്ങളുടെ ആഭ്യന്തിര കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. ആ കാലഘട്ടങ്ങളില്‍ അമേരിക്ക എല്ലാ രീതികളിലും മറ്റാരേക്കാള്‍ മുഷ്ക്കു കൂടുതലുള്ള ഒരു രാഷ്ട്രം ആയിരുന്നല്ലോ. അന്നൊക്കെ ടെക്‌നോളോജിയുടെ പാതയില്‍ അമേരിക്കയുടെ പിന്നില്‍ മറ്റു രാജ്യങ്ങള്‍ പിച്ചവയ്ച്ചുനടക്കുന്ന പീക്കിരി പൈതങ്ങളായിരുന്നു.

സി.ഐ.എ കെ.ജി.ബി. ഇതെല്ലാം ഒരുകാലത്തു കേരളത്തില്‍ ചായക്കടകളില്‍ പോലും സംസാര വിഷയം ആയിരുന്നു. ഇന്ത്യക്കു പ്രതികൂലമായി എന്തു സംഭവിച്ചാലും സി.ഐ.എ.യെ സംശയിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ കേദ്രഭരണം മുതല്‍ ലോക്കല്‍ പാര്‍ട്ടി ആപ്പീസുകള്‍ വരെ ഉച്ചത്തില്‍ കേട്ടിരുന്നു.

ഇന്നു റഷ്യയും ചൈനയും ഒക്കെ നടത്തുന്ന സൈബര്‍ സാഹസങ്ങള്‍ എവിടെ നിന്നും ഇവര്‍ പഠിച്ചു? ഇതിന്‍റ്റെ ആദ്യത്തെ കളരി തുറക്കുന്നതു അമേരിക്കയില്‍ അല്ലേ ? മഹാഭാരതത്തില്‍ പറയുന്നുണ്ട് കര്‍ണന്‍ ഒളിച്ചുനിന്നു അസ്ത്ര വിദ്യകള്‍ ദ്രോണാചാര്യരുടെ പക്കല്‍ നിന്നും മനസിലാക്കി എന്ന് .

പരസ്പരം ശത്രുത പ്രഖ്യാപിച്ചിട്ടില്ലാത്ത എല്ലാരാജ്യങ്ങളും തമ്മില്‍ തമ്മില്‍ എംബസികള്‍ സ്ഥാപിക്കുന്നതിനും രാജ്യപ്രതിനിധിമാരെ നിയമിക്കുന്ന, ഇന്നു നാം കാണുന്ന, രീതികള്‍ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ്. ഒരു പ്രധാന ഉദ്ദേശം ചര്‍ച്ചകള്‍ കൊണ്ടു വീണ്ടും മഹായുദ്ധങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു. എന്നാല്‍ പിന്നീടീ സ്ഥാപനങ്ങള്‍ പരസ്പരം സൗമനസ്യം സ്ഥാപിക്കുക എന്നഉദ്യയമങ്ങള്‍ക്കു പുറമെ പരസ്പരം രഹസ്യങ്ങള്‍ ചോര്‍ക്കുന്ന പ്രസ്ഥാനങ്ങളായുംമാറി.

ഈ സൈബര്‍ യുദ്ധത്തില്‍ ആരും നിരപരാധികളല്ല . ഒളിയമ്പുകള്‍ ആരാണ് ഉപയോഗിക്കാത്തത്? തോല്‍വികള്‍ സംഭവിക്കുമ്പോള്‍ അത് ആരുടേയെങ്കിലും തലയില്‍ വയ്ച്ചുകെട്ടണമല്ലോ. അതുകൊണ്ടു ഈകാര്യത്തില്‍ സി.ഐ.എ ആര്‍ക്കുവേണ്ടിയും മുതലക്കണ്ണീര്‍ ഒഴിക്കിയിട്ടു കാര്യമില്ല.


ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍
സി.ഐ.എയുടെ മുതലക്കണ്ണീര്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക