Image

ഡാര്‍ക്ക് കോമഡിയുമായി ബിജു മേനോന്‍ എത്തുന്നു

Published on 12 December, 2016
ഡാര്‍ക്ക് കോമഡിയുമായി ബിജു മേനോന്‍ എത്തുന്നു

ഡാര്‍ക്ക് കോമഡിയുമായി എത്തുകയാണ് ബിജു മേനോന്‍. സംവിധായകന്‍ രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന വിനു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും.

നാടോടിക്കാറ്റു പോലൊരു തമാശ ചിത്രമാണിത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി തമാശകള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ വേദനയുടെ കഥ കൂടി പറയുന്നതിനാല്‍ ഡാര്‍ക്ക് കോമഡിയാണിതെന്ന് പറയുന്നതാണ് ശരിയെന്ന് സംവിധായകന്‍ പറയുന്നു.

‘ചിത്രത്തില്‍ രണ്ടു നായകന്മാരാണ്. പ്രധാന നടന്‍ ബിജു മേനോനാണ്. സഹതാരത്തെ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. ഒന്ന് ബംഗാളി നടിയാണ്. മറ്റ് രണ്ട് പേര്‍ തമിഴ്, തെലുങ്കു മേഖലയില്‍ നിന്നായിരിക്കും. ചര്‍ച്ചകള്‍ നടക്കുകയാണ്.’ വിനു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക