Image

ജീവിക്കുന്നെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് തന്നെ ജീവിക്കണമെന്ന് ഷാരൂഖ്

Published on 13 December, 2016
ജീവിക്കുന്നെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് തന്നെ ജീവിക്കണമെന്ന് ഷാരൂഖ്

ജീവിക്കുന്നെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് ജീവിക്കണമെന്ന് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. സാധാരണ ജീവിതം ശരിക്കും ജവിതമല്ല, ജീവിക്കുന്നെങ്കില്‍ നിയമം ലംഘിച്ച് തന്നെ ജീവിക്കണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവാദ പ്രസ്താവനകളുടെ തോഴനായ ഷാരൂഖ്. താന്‍ ചീത്തക്കുട്ടിയാണെന്നും നുണക്കുഴികളാണ് തന്നെ രക്ഷിക്കുന്നതെന്നും താരം തുറന്നു പറയുന്നു. താരം നടത്തിയിരിക്കുന്ന ഈ തുറന്നു പറയലിന് സമാനമാണ് പുതിയ സിനിമയിലെ റോളും.

കിംഗ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം റായീസാണ്. ചിത്രത്തില്‍ ഒരു മദ്യക്കടത്തുകാരനായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലാേഞ്ച് ചടങ്ങിനിടെയാണ് ഷാരൂഖ് ഇത്തരത്തില്‍ പ്രതികരിച്ചത്. പോസ്റ്ററില്‍ വലുതായി പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രങ്ങള്‍ കൊണ്ട് ചിത്രം വിജയിച്ചാല്‍ അതിന്റെ അംഗീകാരം മുഴുവനും തനിക്കു മാത്രമാകുമെന്നും തിരക്കഥാകൃത്തും സംവിധായകനും അപ്രസക്തനാകുമെന്നും താരം വ്യക്തമാക്കി.

ചിത്രത്തില്‍ പാക് താരം മഹിറ ഖാനാണ് നായിക. നവാസുദ്ദീന്‍ സിദ്ധിഖിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിയമ ലംഘനത്തെക്കുറിച്ച് തമാശയായിട്ടാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയതെങ്കിലും താരത്തിന്റെ ചില പ്രവര്‍ത്തികള്‍ പല തവണ താരത്തെ കുടുക്കിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ താരം വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഇരുന്ന് പുക വലിച്ചതും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തതുമെല്ലാം മുമ്പ് വാര്‍ത്തയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക