Image

കാന്‍ബറ ക്‌നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം

Published on 13 December, 2016
കാന്‍ബറ ക്‌നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം


കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ ക്‌നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോസ് ഏബ്രഹാം ചക്കാലപ്പറമ്പില്‍ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേല്‍ (വൈസ് പ്രസിഡന്റ് ), ദീപു തോമസ് തോണികുഴിയില്‍ (സെക്രട്ടറി), സുനി ജോസ് അമ്പാട്ട് (ജോ. സെക്രട്ടറി), സ്വപ്ന സാജു മുളയാനിക്കല്‍ (ട്രഷറര്‍), ടോംജി തോമസ് കുന്നുമംതോട്ടിയില്‍ (നാഷണല്‍ കൗണ്‍സില്‍ മെംബര്‍), ജോഷി ജോര്‍ജ് ഇടവഴിക്കല്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍), ബിനി അരുണ്‍ വെട്ടികാട്ട് (വനിതാ ഫോറം പ്രതിനിധി), ഓസ്റ്റിന്‍ വിന്‍സെന്റ് (കെസിവൈഎല്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക സമ്മേളനത്തില്‍ ജെക്‌സിന്‍ അനാലിപ്പാറ അധ്യക്ഷത വഹിച്ചു. റ്റോജി മറ്റത്തികുന്നേല്‍ പ്രസംഗിച്ചു. യുവജനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്ക യൂത്ത് ലീഗ് (കെസിവൈഎല്‍) എന്ന പേരില്‍ യുവജന വിഭാഗത്തിനും സമ്മേളനത്തില്‍ രൂപം കൊടുത്തു. ക്‌നാനായ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തി പിടിക്കുന്നതിനൊപ്പം സഭാ വിശ്വാസവും മൂല്യങ്ങളും കാത്തുസൂക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കും പുതിയ നേതൃത്വത്തിന്റേതെന്നു ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക