Image

ഡബ്ലിനില്‍ ‘നടന ഹാസ്യരാഗോത്സവം’ മെഗാഷോ ഏപ്രിലില്‍

Published on 13 December, 2016
ഡബ്ലിനില്‍ ‘നടന ഹാസ്യരാഗോത്സവം’ മെഗാഷോ ഏപ്രിലില്‍

  ഡബ്ലിന്‍: മലയാളം സംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ നൃത്തത്തിനും സംഗീതത്തിനും ഹാസ്യത്തിനും പ്രധാന്യം നല്‍കി അത്യപൂര്‍വ സ്‌റ്റേജ് ഷോ ‘നടന ഹാസ്യരാഗോത്സവം’ ഡബ്ലിനില്‍ അരങ്ങേറുന്നു. 2017 ഏപ്രില്‍ പതിനാറിനാണ് പരിപാടി അരങ്ങേറുക. 

മഴവില്‍ മനോരമ ചാനലിലെ പ്രശസ്തമായ ഉ3ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ അളിയന്‍സ് ടീമാണ് ഷോയുടെ പ്രധാന ആകര്‍ഷണഘടകം. ചലച്ചിത്ര പിന്നണി ഗായകരായ പന്തളം ബാലന്‍, അഖില ആനന്ദ്, മിമിക്രി കലാകാരന്‍ രഞ്ജിത്ത് കണിച്ചുകുളങ്ങര, മുരളി പുനലൂര്‍, അനൂപ് കോവളം തുടങ്ങിയവരും വേദിയില്‍ അണിനിരക്കും.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക