Image

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കത്തിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിച്ചു

Published on 13 December, 2016
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കത്തിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിച്ചു

 സൂറിച്ച്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ഗോട്ട് ഹാര്‍ഡ് തുരങ്കത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഡിസംബര്‍ 11ന് നടന്നു. പുലര്‍ച്ചെ 5.30ന് എസ്ബിബിയുടെ ചരക്കു ട്രെയിനാണ് ആദ്യം ഓടിത്തുടങ്ങിയത്. തുടര്‍ന്ന് 6.9 ന് യാത്രക്കാരെയും ഗസ്റ്റുകളെയും വഹിച്ചു കൊണ്ടുള്ള മറ്റൊരു ട്രെയിന്‍ സുറിച്ചില്‍ നിന്നും തുരങ്കത്തിലൂടെ കടന്നുപോയതോടുകൂടി തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ യാത്രാ ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. കന്നി യാത്രയില്‍ സംസ്ഥാന ഭരണാധികാരികള്‍, ജനപ്രതിനിധികള്‍, റെയില്‍വേ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

57 കിലോമീറ്റര്‍ നീളമുള്ള തുരങ്കം 17 വര്‍ ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇതോടുകൂടി ടെസിനിലേക്കുള്ള യാത്ര അരമണിക്കൂര്‍ ലാഭിക്കാം. തെക്കും വടക്കും തമ്മി ലുള്ള അകലം അരമണിക്കൂര്‍ കുറയുമെന്ന് സൂറിച്ച് റെയില്‍വേ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ യാത്രാ തീവണ്ടി 8.17 ന് നവീകരിച്ച ടിസിനോ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സംസ്ഥാന ഭരണാധികാരിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് ബാസലില്‍ നിന്നുള്ള ട്രെയിനും യാത്രക്കാരുമായെത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക