Image

സൂറിച്ചില്‍ ക്രിസ്മസ് ആഘോഷം 25ന്

Published on 13 December, 2016
സൂറിച്ചില്‍ ക്രിസ്മസ് ആഘോഷം 25ന്

 സൂറിച്ച്: സൂറിച്ചിലെ സീറോ മലബാര്‍ െ്രെകസ്തവ സമൂഹം ഡിസംബര്‍ 25ന് (ഞായര്‍) ക്രിസ്മസ് ആഘോഷിക്കുന്നു. പിറവിത്തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 4.30 ന് സെന്റ് കോണ്‍റാഡ് ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കലാസന്ധ്യയും സ്‌നേഹ വിരുന്നും നടക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി ഫാ. തോമസ് പ്ലാപ്പള്ളി, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം, അഗസ്റ്റിന്‍ മാളിയേക്കല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക