Image

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിലെ ക്രിസ്മസ് ആഘോഷം 28ന്

Published on 13 December, 2016
കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിലെ ക്രിസ്മസ് ആഘോഷം 28ന്

   വില്‍ട്ടണ്‍: കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതു പുതുവത്സരാഘോഷവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഡിസംബര്‍ 28 ന് വില്‍ട്ടന്‍ എസ്എംഎ ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കോര്‍ക്ക് ആന്‍ഡ് റോസ് ബിഷപ് ജോണ്‍ ബക്ലി ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കലിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ഷൈനി തോമസ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ഫിലിപ്പ് ജോസഫ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ മധു മാത്യു, സ്‌റ്റേജ് കമ്മിറ്റി കണ്‍വീനര്‍ ജയ്‌സണ്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍ ലിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരു വിവരങ്ങളും അവതരിപ്പിക്കുന്ന പരിപാടിയുടെ ലിസ്റ്റും ഡിസംബര്‍ 20ന് മുന്‍പായും ഓഡിയോയും സിഡിയും മറ്റും ഡിസംബര്‍ 23 നു മുന്‍പായും കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനറെ ഏല്‍പിക്കേണ്ടതാണ്. മതബോധന ക്ലാസിലെ കുട്ടികളുടെ പരിപാടികള്‍ നടത്താന്‍ താത്പര്യമുള്ള മാതാപിതാക്കള്‍ എത്രയും വേഗം കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനറെ സമീപിക്കേണ്ടതാണ്.

റിപ്പോര്‍ട്ട്: സിറിയക് ജോസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക