Image

രാജീവ് മിശ്രക്ക് യാത്രയയപ്പു നല്‍കി

Published on 13 December, 2016
രാജീവ് മിശ്രക്ക് യാത്രയയപ്പു നല്‍കി

 വിയന്ന: ഓസ്ട്രിയയിലെയും മോണ്ടെനീഗ്രോയിലെയും ഇന്ത്യന്‍ മിഷന്റെ തലവനായിരുന്ന അംബാസഡര്‍ രാജീവ് മിശ്രക്ക് ഐക്യരാഷ്ര്ടസഭയുടെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യന്‍ ക്ലബ് യാത്രയയപ്പ് നല്‍കി. 

വിയന്നയില്‍ നിന്നും ഔദ്യോഗികജീവിതം അവസാനിപ്പിച്ച് വിരമിക്കുന്ന രാജിവ മിശ്രയുടെ കുടുംബവും അനുമോദന യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ പ്രസിഡന്റ് സാജന്‍ പട്ടേരി മൊമെന്റോ നല്‍കി രാജീവ് മിശ്രയെ ആദരിച്ചു. ഇന്ത്യന്‍ മിഷന്റെ മുഖ്യസാരഥി എന്ന നിലയില്‍ ഐക്യരാഷ്ര്ടസഭയുടെ ഓഫീസുകളുമായും ഓസ്ട്രിയയിലെ അന്താരാഷ്ര്ട സമൂഹവുമായിട്ടും അംബാസഡര്‍ പുലര്‍ത്തിയിരുന്ന ബന്ധത്തെ അഭിനന്ദിച്ചു ക്ലബിന്റെ എക്‌സ് ഓഫീഷ്യോ മീര വെങ്കിടേഷ് സംസാരിച്ചു. മനോജ് പാട്ടില്‍ (സെക്രട്ടറി), സുമിത് ധീര്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക