Image

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം

Published on 13 December, 2016
മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം

 ഡബ്ലിന്‍: മൈന്‍ഡ് ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉജ്ജ്വല സമാപനം. നാഷണല്‍, ഇന്റര്‍നാഷണല്‍ താരങ്ങള്‍ പങ്കെടുത്ത പ്രീമിയര്‍ ടൂര്‍ണമെന്റില്‍ ഒളിംപിക്‌സ് താരങ്ങളുടെ പ്രകടനം നേരിട്ടു കാണുവാന്‍ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് അവസരം ലഭിച്ചു. 

അയര്‍ലന്‍ഡിലെ പ്രമുഖ ക്ലബുകളായ eire friends, South dublin, Nenagh badminton club, blackrak badminton club, bed panthers blanchards KBC, limerik badminton Club, Dublin Challengers, Oasis Corkഎന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. 

ഐറീഷ് ലീഗ് (1–3) വിഭാഗത്തില്‍ റോജില്‍–റെഡി സഖ്യം ജേതാക്കളായി. അലി – സ്‌കറിയ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഐറീഷ് ലീഗ് (4–6) വിഭാഗത്തില്‍ വിമല്‍–ബിന്‍സണ്‍ സഖ്യം ജേതാക്കളായി. വിഷ്ണു – റാന്‍ഡി സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഐറീഷ് ലീഗ് (7–10) വിഭാഗത്തില്‍ ഷാജി – യു സഖ്യം ജേതാക്കളായി. മാര്‍ട്ടിന്‍ – സിജോ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ലിഷ്വര്‍ വിഭാഗത്തില്‍ ബിന്‍സണ്‍ – ജിബു സഖ്യം ജേതാക്കളായി. സിജു – നദീഷ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. മിക്‌സഡ് ഡബിസില്‍ നവീന്‍ ചെറല്‍ ഇവാന്‍ സഖ്യം ജേതാക്കളായി. ഷാജി പൗലോസ്–മരിയാനി സഖ്യത്തിനാണ് രണ്ടാം സ്ഥാനം. 

മത്സരവിജയികള്‍ക്ക് ഒളിംപിക് താരം ഡാനി മാഗി, ഇന്റര്‍നാഷണല്‍ താരങ്ങളായ മാര്‍ക്ക് ടോപ്പിംഗ്, ക്രിസ്റ്റി കെല്ല തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 80 ല്‍ പരം ടീമുകളും 250 ഓളം മത്സരങ്ങളും നടന്നു. ക്ലവര്‍ മണി ഫിനാന്‍ഷ്യല്‍ സര്‍വീസ് ടൂര്‍ണമെന്റിന്റെ മുഖ്യസ്‌പോണ്‍സറായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക