Image

കെഎംസിസി റിയാദ് കോട്ടയ്ക്കല്‍ സമ്മേളനം ജനുവരിയില്‍

Published on 13 December, 2016
കെഎംസിസി റിയാദ് കോട്ടയ്ക്കല്‍ സമ്മേളനം ജനുവരിയില്‍

റിയാദ്: കെഎംസിസി കോട്ടയ്ക്കല്‍ മണ്ഡലം സമ്മേളനം ‘നൈതിക രാഷ്ര്ടീയം നാടിന്റെ നന്മക്ക്’ എന്ന പ്രമേയവുമായി 2017 ജനുവരി 6, 12, 20 തീയതികളില്‍ നത്തുവാന്‍ ബത്തയിലെ കെഎംസിസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 

ജനുവരി 20ന് വൈകുന്നേരം ബത്തയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ്, കുടുംബ സംഗമം, പ്രതിനിധി സമ്മേളനം തുടങ്ങി വിവിധ സെഷനുകളില്‍ വിവിധ കലാകായിക മത്സരങ്ങളും നടക്കും. ലൈവ് വാട്‌സ്ആപ്പ് മാപ്പിള പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0551030741, 0531275834 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. 

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ശാഹുല്‍ ഹമീദ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. കെഎംസിസി നേതാക്കളായ ഷുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കണക്കയില്‍, സെക്രട്ടറി നിഷാഫ് കുണ്ടുവായില്‍, ഹനീഫ കരേക്കാട് എന്നിവര്‍ സംസാരിച്ചു. കോട്ടയ്ക്കല്‍ മണ്ഡലം ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, ബഷീര്‍ പൊന്മള, അബുബക്കര്‍ എടയൂര്‍, മൊയ്ദുട്ടി പൂക്കാട്ടിരി, ജെംഷി ഇരിമ്പിളിയം, മൊയ്തീന്‍ കോട്ടയ്ക്കല്‍, മൊയ്തീന്‍ കുട്ടി പൊന്മള, സലാം എടയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക