Image

ദമാമില്‍ ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു

Published on 13 December, 2016
ദമാമില്‍ ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു

  ദമാം: ആലപ്പുഴ നെടുമുടി തോട്ടുവാതല സ്വദേശി അമ്പലാലയത്തില്‍ രാധാകൃഷ്ണന്‍ (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ മുപ്പത് വര്‍ഷമായി ദമാമിലെ ഒരു പ്രിന്റിംഗ് പ്രസില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. 

രാവിലെ ജോലിസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഭാര്യ പരേതയായ സവിത. മകന്‍: കാര്‍ത്തിക്. 

സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) കിഴക്കന്‍ പ്രവിശ്യ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഷാജി വയനാട്, സലാം ജാംജൂം എന്നിവര്‍ മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു. 

രാധാകൃഷ്ണന്റെ നിര്യാണത്തില്‍ സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക