Image

വേറിട്ട സ്വരമായി `ആട്ടവും പാട്ടും'

Published on 13 December, 2016
വേറിട്ട സ്വരമായി `ആട്ടവും പാട്ടും'

ചലച്ചിത്രോത്സവത്തിനെത്തിയവര്‍ക്ക്‌ ആദിവാസി ഊരിലെത്തിയ പ്രതീതി ഉണര്‍ത്തി ഇരുള നൃത്തസംഘത്തിന്റെ `ആട്ടവും പാട്ടും'. ഇരുള സമുദായത്തിന്റെ പാരമ്പര്യ കലാരൂപമായ ഇരുള നൃത്തം അട്ടപ്പാടിയില്‍ നിന്നെത്തിയ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ്‌ കലാസംഘമാണ്‌ അവതരിപ്പിച്ചത്‌.

വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായാണ്‌ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ ടാഗോര്‍ തിയേറ്ററില്‍ ഇരുള നൃത്തം അരങ്ങേറിയത്‌. ലിപിയില്ലാത്ത ഇരുള ഭാഷയില്‍ നഞ്ചമ അവരുടെ ആഘോഷ നൃത്തത്തെ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ ഇളകിമറിഞ്ഞു. കൊകല്‍, പൊരെ, ധവില്‍, ജംള്‍ട്ര തുടങ്ങി മണ്ണും മരവും കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളുടെ താളം ഇരുളനൃത്തത്തിന്റെ മാറ്റ്‌ കൂട്ടിയപ്പോള്‍ കാണികളും ഒപ്പം ചുവടുവെച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക