Image

പെരുമാറ്റത്തിന്റെ പ്രസക്തി (രേഖാ ഫിലിപ്പ്)

Published on 13 December, 2016
പെരുമാറ്റത്തിന്റെ പ്രസക്തി (രേഖാ ഫിലിപ്പ്)
ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് മറ്റുള്ളവരോടുള്ള അവരുടെ നല്ല പെരുമാറ്റത്തില്‍ നിന്നാണ്. ദൈവവിശ്വാസം, കുടുംബമഹിമ, സമൂഹത്തില്‍ ഉന്നതസ്ഥാനം ഇതില്‍ ഒക്കെ ഉപരിയാണ് മാന്യമായ സംസാരവും ഇടപെടലും. ഓരോ കുട്ടിക്കും മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ടതും ഇതുതന്നെയാണ്.

സ്ത്രി പുരുഷ ഭേദമന്യേ, പ്രായം ചെന്നവരാകട്ടേ നമ്മളേക്കാളും ചെറുപ്പം ആയിക്കൊള്ളട്ടേമറ്റുള്ളവരെ ബഹുമാനിക്കുക. നമ്മള്‍ സ്വന്തം നാട് വിട്ടു അമേരിയ്ക്കയില്‍ ജീവിക്കുന്നവരാണ്. ജോലിസ്ഥാലങ്ങളില്‍ നമ്മള്‍ മാന്യമായി പെരുമാറുന്നില്ലേ? പിന്നേ എന്തുകൊണ്ട് മലയാളികള്‍ കൂടുന്നിടത്തു അത് തുടര്‍ന്നുകൂടാ?

ശരിയും തെറ്റും മനസിലാക്കാന്‍ ഉള്ള വിവേകം സ്ത്രിക്കും പുരുഷനുംഉണ്ട് . നമ്മള്‍ക്കും നമ്മുടെ വരും തലമുറക്കും നല്ലതിന് വേണ്ടിയാണു നാം ഇവിടെ വന്നതും, കഷ്ടപ്പാടുകള്‍ സഹിക്കുന്നതും ഒക്കെ. എന്തുകൊണ്ട് സ്ത്രികളോടുള്ള മോശമായ പെരുമാറ്റങ്ങള്‍ നമ്മള്‍ തുടരുന്നു? നമ്മടെ കുട്ടികള്‍ നമ്മളെ കണ്ടാണ് വളരുന്നത് എന്ന് എന്തുകൊണ്ട് വിചാരിക്കുന്നില്ല ? ഭാര്യമാരെയും കുട്ടികളെയും ദേഹോപദ്രവം ചെയ്യുന്നവരും നമ്മളുടെ ഇടയില്‍ ഉണ്ട്. ഭയന്ന് പലരും മിണ്ടുന്നില്ല എന്ന് മാത്രം.

സമൂഹത്തില്‍ ഉള്ള മാന്യത മാത്രം അല്ല നിങ്ങളുടെ കുടുംബത്തോടും മാന്യത പുലര്‍ത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. സ്ത്രികളോട്അപമര്യാദയായി പെരുമാറുന്നഒരു പ്രവണത നമ്മുടെ ഇടയില്‍ എന്നും കണ്ടുവരുന്നു. ഇത് ഒരിക്കലും ശരിയായ കാര്യം അല്ല. ഇല വന്നു മുള്ളില്‍ വീണാലും, മുള്ളു വന്നു ഇലയില്‍ വീണാലും ഇലക്കാണ് കേടു എന്ന പോലുള്ള ചില പഴമൊഴികള്‍കാരണം സ്ത്രികള്‍ മൗനമായി ഇത് സഹിക്കുന്നു. ചില പുരുഷന്മാര്‍ ഈ മൗനത്തെ സമ്മതമായി വ്യാഖ്യനിക്കുന്നു.

മാനക്കേട് സ്ത്രീക്ക് മാത്രം ഉള്ളതാണോ? അവള്‍ ചെയ്യാത്ത കുറ്റത്തിന് അവള്‍ എന്തിനു മാനക്കേട് അനുഭവിക്കണം? തെറ്റ്‌ചെയ്തവര്‍ ആണ് മാനക്കേടിനും ശിക്ഷക്കും അര്‍ഹര്‍. പുരുഷന്മാരുടെ മോശമായ പെരുമാനത്തിനു സ്ത്രികള്‍ പ്രതികരിച്ചാല്‍ അവള്‍ എങ്ങനെ കുറ്റക്കാരി ആകും? സ്ത്രികള്‍ ഇങ്ങനെഉള്ള സന്ദര്‍ഭങ്ങളില്‍ പോലീസിനെ വിളിച്ചാല്‍ എന്താകും എന്ന് എല്ലാവരും ഓര്‍മ്മിക്കുക. അവരുടെ സഹനത്തെബലഹീനതയായി കാണരുത്.

എല്ലാത്തിനും സ്ത്രിക്ക് നേരെ വിരല്‍ ചൂണ്ടുന്ന പ്രവണത നമ്മള്‍ ഉപേക്ഷിച്ചേ തീരു.ഒരു സ്ത്രിയ്ക്കു പുരുഷനെ പോലെ തന്നേ ഈ ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശം ഉണ്ട്. ജോലിക്കു പോകുവാനും, സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാനും ഒക്കെഉള്ള അവകാശം ഉണ്ട്. അതിനെ മാനിക്കുക. പുറത്തിറങ്ങാന്‍ ഒരു ബോഡി ഗാര്‍ഡ് വേണം എന്ന് ആയാല്‍ ചുറ്റും ഉള്ള പുരുഷന്മാര്‍ എങ്ങനെ ഉള്ളവരാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ ഉള്ള പെരുമാറ്റത്തിന് കൂട്ടുനില്‍ക്കുന്നവരുംകണ്ടില്ല എന്ന് നടിക്കുന്നവരും പിന്നേ ഇതൊക്കെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നവരും എല്ലാം ഒരുപോലെ ഈ തെറ്റില്‍ പങ്കാളികള്‍ ആണ്. അമ്മയും പെങ്ങളും ഒന്നും ഇല്ലേ എന്ന് ചോദിച്ചിട്ടു കാര്യം ഇല്ല കാരണം അതെല്ലാവര്‍ക്കും ഉണ്ട്. അമ്മയും പെങ്ങളും മകളും അല്ലാത്ത ബാക്കി സ്ത്രികളോടാണെല്ലോ മോശമായ സംസാരവും പ്രവര്‍ത്തിയും. നമ്മുടെ കൂട്ടുകാരുടെ പെരുമാറ്റം ശരിയല്ല എന്ന് തോന്നുമ്പോള്‍ അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണം. മാന്യരായ ഒരുപാടു പുരുഷന്മാര്‍നമ്മളുടെ ഇടയില്‍ ഉണ്ട് അവരോടൊക്കെ നന്ദി പറയുന്നു. മനസ്സില്‍ നന്മയില്ലെങ്കില്‍ പിന്നെ എന്താണ് മനുഷ്യന്‍?
പെരുമാറ്റത്തിന്റെ പ്രസക്തി (രേഖാ ഫിലിപ്പ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക