Image

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദി

പി.ഡി ജോര്‍ജ് നടവയല്‍ Published on 13 December, 2016
നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദി

ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (എന്‍ ഐ എന്‍ പി ഏ ഏ) സംഘടിപ്പിച്ച സെമിനാര്‍ അതിലെ അംഗങ്ങളുടെയും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെയും ആരോഗ്യ പാലന ബോധവത്ക്കരണത്തിന് ഉതകുന്ന ആശയങ്ങളുടെ വൈവിധ്യം കൊണ്ട് മെഡിക്കല്‍ പ്രൊഫഷണല്‍ ചര്‍ച്ചകള്‍ക്കുള്ള നൂതന വേദിയായി. ന്യൂയോര്‍ക് കോണ്‍ഗേസ്സിലുള്ള സഫ്രോണ്‍ ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ എന്‍ ഐ എന്‍ പി ഏ ഏ (നൈന്‍പാ) പ്രസിഡന്റ് ഡോ. ആനി പോള്‍ അദ്ധ്യക്ഷയായിയിരുന്നു. നവാഗതരായി നേഴ്‌സ് പ്രാക്ടീഷണര്‍ പഠനം തുടരുന്നവര്‍ക്ക് ഗൈഡന്‍സ് നല്‍കുന്നതിനും നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന് കഴിയുന്നുണ്ട് എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് ഡോ. ആനീ പോള്‍ പറഞ്ഞു.

ഒന്‍പതു സ്റ്റേറ്റുകളില്‍ നിന്ന് പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്തു. ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍മാര്‍ അവêടെ പ്രൊഫഷണല്‍ അനുഭവങ്ങള്‍ സെമിനാറില്‍ പഠനാര്‍ഹമായി പങ്കു വച്ചു. 

ഇത്തരത്തിലുള്ള മൂന്നു കോണ്‍ഫ്രന്‍സ് സെമിനാറുകള്‍ ഇതിനു മുമ്പുള്ള മാസ്സങ്ങളില്‍ നടത്തിയ തിന്റെ റിപ്പോര്‍ട് എന്‍ ഐ എന്‍ പി ഏ ഏ സെക്രട്ടറി ഡോ. അനു വര്‍ഗീസ് അവതരിപ്പിച്ചു. ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷന്‍ ന്യൂ യോര്‍ക്ക് (ഇനായി) പ്രസിഡന്റ് ഉഷാ ജോര്‍ജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, ട്രഷറാര്‍ ഡെയ്‌സി തോമസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഡോ. അനു വര്‍ഗീസ് (ഡി എന്‍ പി, എഫ് എന്‍ പി, ബി സി) സിക്കാ വൈറസ് വ്യാപിക്കുന്നതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ക്ലാസ് അവതരിപ്പിച്ചു. ലീനാ ആലപ്പാട്ട് (പി എന്‍ പി ബി സി, എം എസ് എന്‍) ഗര്‍ഭിണികളില്‍ സിക്കാ വൈറസ്സ് ബാധിച്ചാല്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങളെക്കുറിച്ചും അങ്ങനെ വരാതിരിക്കാന്‍ ഉള്ള മുന്‍ കരുതലുകളെക്കുറിച്ചും പേപ്പര്‍ അവതരിപ്പിച്ചു. ഗ്രേസ് മാണി (എഫ് എന്‍ പി, എം എസ് എന്‍) ചിക്കുന്‍ഗുനിയാ പകരുന്നത് തടയുന്നതിëള്ള മാര്‍ഗങ്ങളെപ്പറ്റിയും ആ രോഗം വന്നാല്‍ പരിചരണമെങ്ങനെ വേണമെന്നതിനെ സംബന്ധിച്ചും പ്രബന്ധം അവതരിപ്പിച്ചു. സ്മിതാ പ്രസാദ് (എഫ് എന്‍ പി, ബി സി, എം എസ് എന്‍) ഇന്‍ഫ്‌ളൂവന്‍സാ വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് പ ഠനം അവതരിപ്പിച്ചു. എന്‍ ഐ എന്‍ പി ഏ ഏ (നൈന്‍പാ) ഡയറക്ടര്‍ അറ്റ് ലാര്‍ജ് ഡോ. കൊച്ചു റാണി ജോസഫ് (ഡി എന്‍ പി, എഫ് എന്‍ പി, ബി സി) വിവിധ പ്രബന്ധങ്ങളെ വിശകലനം ചെയ്തു പ്രസംഗിച്ചു.

ഫീലിപ്പോസ് സാമുവേല്‍ (മാസ്സ് മ്യൂച്ച്വല്‍) സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തു. ട്രഷറാര്‍ പ്രസന്നാ ബാബു മോഡറേറ്റര്‍ ആയിരുന്നു. അല്‍ഫോന്‍സാ മാത്യു (ഏ എന്‍ പി, എം എസ് എന്‍) നന്ദി പ്രകാശിപ്പിച്ചു.

ഇന്ത്യയിലെ ഇന്ദിരാഗാന്ധിയെപ്പോലെ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കര്‍മധീരയാണ് ഡോ. ആനീ പോള്‍, അതിനാല്‍ ആനീ പോള്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (എന്‍ ഐ എന്‍ പി ഏ ഏ) മാതൃകാപരമായ ഒരു പ്രൊഫഷനല്‍ സംഘടനയായി വളരുമെന്നതിന് സംശയം വേണ്ട; അതിനുള്ള പ്രഥമമായ തെളിവാണ് ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍മാര്‍ നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷനില്‍ (എന്‍ ഐ എന്‍ പി ഏ ഏ) അണി നിരçന്നതും ഇത്തരം സെമിനാറുകള്‍ വിജയിക്കുന്നതും എന്ന് നന്ദി പ്രമേയത്തില്‍ അല്‍ഫോന്‍സാ മാത്യു ചൂണ്ടിക്കാണിച്ചു.
നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദിനാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദിനാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദിനാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദിനാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ സെമിനാറുകള്‍ക്ക് നൂതന വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക