Image

റാസല്‍ഖൈമയില്‍ അഗ്‌നിബാധ; ആളപായമില്ല

Published on 18 February, 2012
റാസല്‍ഖൈമയില്‍ അഗ്‌നിബാധ; ആളപായമില്ല
റാസല്‍ഖൈമ: എമിറേറ്റില്‍ ഇന്നലെയുണ്ടായ അഗ്‌നിബാധ ജനങ്ങളില്‍ ഭീതി പരത്തി. സ്വദേശിയുടെ വില്ലയോട്‌ ചേര്‍ന്ന അടുക്കളയിലാണ്‌ തീപിടിത്തം ഉണ്ടായത്‌. റാസല്‍ഖൈമ ഹദഫില്‍ പാകിസ്‌താന്‍ സ്‌കൂളിന്‌ സമീപം ഇന്നലെ ഉച്ച ഒന്നരയോടെയായിരുന്നു അപകടം.

ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തുണ്ടായ അഗ്‌നിബാധ പരിഭ്രാന്തി പരത്തിയെങ്കിലും കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ്‌ സംഘം സമീപ പ്രദേശങ്ങളിലേക്ക്‌ തീ പടരാതെ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക